ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പൂർണമായി അടച്ചിടില്ല

പാഴൂർ: നിപ ബാധ കണ്ടെത്തിയ ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വാർഡുകളും അടക്കേണ്ടതില്ലെന്ന് തീരുമാനം. ഗ്രാമ പഞ്ചായത്ത് മുഴുവനായി അടക്കാൻ ചൊവ്വാഴ്ച രാവിലെ അസി. കമീഷണറുടെ സാന്നിധ്യത്തിൽ ചേർന്ന യോഗം തീരുമാനിച്ചിരുന്നു. എന്നാൽ, പാഴൂരിൽനിന്നും കിലോമീറ്ററുകൾ ദൂരെയുള്ള പ്രദേശങ്ങൾ അടക്കം ഇതിൽ ഉൾപ്പെടുന്നുണ്ട്. ഇത്രയും ദൂരെയുള്ള പ്രദേശങ്ങൾ അടക്കേണ്ട ആവശ്യമില്ലെന്ന് ഗ്രാമപഞ്ചായത്ത് അധികൃതരും മറ്റും സൂചിപ്പിച്ച സാഹചര്യത്തിലാണ് തീരുമാനം മാറ്റിയത്. ഇതനുസരിച്ച് പാഴൂരി​ന്‍റെ മൂന്നു കിലോമീറ്റർ ചുറ്റളവിൽ നിയന്ത്രണവും റോഡുകൾ അടച്ചിടലുമാണ് തീരുമാനിച്ചത്. ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലെ പ്രദേശങ്ങൾക്കുപുറമെ മാവൂർ, കൊടിയത്തൂർ, കാരശ്ശേരി ഗ്രാമപഞ്ചായത്തുകളുടെയും മുക്കം നഗരസഭയുടെയും പ്രദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് മൂന്നു കിലോമീറ്റർ ചുറ്റളവിലാണ്​ നിയന്ത്രണങ്ങൾ നിലവിലുള്ളത്​. നിലവിൽ നിപ സ്ഥിരീകരിച്ച ഒമ്പതാം വാർഡിലേക്ക് എത്തുന്ന കൂളിമാട് -പുൽപറമ്പ് റോഡ് പൂർണമായി അടച്ചിട്ടിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.