ജോലി ഇല്ലാത്ത സങ്കടത്തിൽ യുവാവ് ജീനനൊടുക്കി

ജോലിയില്ലെന്ന മനോവിഷമത്തിൽ യുവാവ് ജീനനൊടുക്കി ഉളിക്കൽ: യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അറബി ചപ്പുംകരിയിലെ പുതുപ്പറമ്പിൽ പ്രസാദ്-ഷീബ ദമ്പതികളുടെ മകൻ ശരത് പി. പ്രസാദ് ആണ് (29) മരിച്ചത്​. ഞായറാഴ്​ച രാവിലെയാണ്​ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്​. ഇതുവരെയായിട്ടും ജോലിയൊന്നും ലഭിക്കാത്തതാണ് ആത്മഹത്യക്ക്​ പ്രേരണയായതെന്ന രീതിയിൽ ആത്മഹത്യക്കുറിപ്പ് ഏഴുതിവെച്ചതായി കണ്ടെത്തി. സഹോദരൻ: ശ്യാം ജിത്ത് പ്രസാദ്. സംസ്​കാരം തിങ്കളാഴ്​ച വീട്ടുവളപ്പിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.