വടകര: താലൂക്കിലെ പ്രധാന ടൗണുകളിലെയും മറ്റു പ്രദേശങ്ങളിലെയും വലിയ ബേക്കറികൾപോലും വിൽപന നടത്തുന്ന സാധനങ്ങൾക്ക് കൃത്യമായ ബിൽ നൽകുന്നില്ലെന്നും വിൽപനക്ക് ഭരണിയിൽ സൂക്ഷിക്കുന്ന സാധനങ്ങളുടെ വില ഭരണിയിൽ പ്രദർശിപ്പിക്കണമെന്നും പൊതുവിതരണ വകുപ്പ് അറിയിച്ചു. ബേക്കറികൾ ബിൽ നൽകാത്തത് സംബന്ധിച്ച് രേഖാമൂലവും ഫോണിലും പരാതികൾ ലഭിക്കുന്നുണ്ട്. അന്വേഷണത്തിൽ പരാതി ശരിയാണെന്നും ബോധ്യമാവുന്നുണ്ട്. വലിയ ബേക്കറികൾ നിർബന്ധമായും കമ്പ്യൂട്ടറൈസ്ഡ് ബില്ലുകൾതന്നെ നൽകണമെന്ന് നിരവധി തവണ അറിയിച്ചിട്ടുണ്ട്. ബില്ലുകൾ നൽകുന്നതിനുള്ള പൂർണ ഉത്തരവാദിത്തം ബേക്കറി ഉടമകൾക്കും നടത്തിപ്പുകാർക്കുമാണെന്ന് മുന്നറിയിപ്പ് നൽകുന്നു. ഉപഭോക്താക്കൾ ചോദിക്കാതെതന്നെ ബിൽ നൽകേണ്ടതാണ്. ഈടാക്കുന്ന തുകയുടെ കൃത്യമായ ബിൽ നൽകാതിരിക്കുന്നതും ബിൽ നൽകാതെ തുക ചോദിക്കുന്നതും ഉപഭോക്തൃ നിയമപ്രകാരം കുറ്റകരമാണ്. ബില്ലിൽ, വാങ്ങിയ ഓരോ ഇനങ്ങളുടെയും പേര്, അളവ്, വില എന്നിവ കൃത്യമായി രേഖപ്പെടുത്തണം. താലൂക്കിലെ ബേക്കറികൾ ഓണത്തിനുമുേമ്പ കമ്പ്യൂട്ടർ ബില്ലുകൾ നൽകണം. അളവുതൂക്ക ഉപകരണങ്ങൾ ഉപഭോക്താക്കൾ കാണുന്ന സ്ഥലത്തുവെച്ച് മാത്രം സാധനങ്ങൾ തൂക്കണമെന്ന് സിവിൽ സപ്ലൈസ് ഓഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.