ചോമ്പാല ഹാർബറിൽ ഉന്നതതല യോഗം ; നിയന്ത്രണങ്ങൾ കടുപ്പിക്കും മത്സ്യബന്ധന യാനങ്ങൾക്ക് പെർമിറ്റ് ഏർപ്പെടുത്തും

വടകര: ട്രോളിങ്​ നിരോധനത്തിനു ശേഷം സജീവമായ അഴിയൂർ ഗ്രാമ പഞ്ചായത്തിലെ ചോമ്പാല ഹാർബറിൽ ഉന്നതതല യോഗം ചേർന്നു. കോവിഡ് മാനദണ്ഡങ്ങൾ ഹാർബറിൽ കർശനമായി നടപ്പാക്കാൻ യോഗം തീരുമാനിച്ചു.വടകര തഹസിൽദാർ ആഷിഖ് തോടാ​ൻെറ നേതൃത്വത്തിലാണ് യോഗം ചേർന്ന് നടപടികൾ കർശനമാക്കാൻ തീരുമാനിച്ചത്.മത്സ്യബന്ധന യാനങ്ങൾ ഹാർബർ മാനേജ്മെന്‍റ്​ സൊസൈറ്റിയിൽ നിന്നും മത്സ്യബന്ധന പെർമിറ്റ് വാങ്ങണം. ഫിഷിങ്​ പെർമിറ്റില്ലാതെ മത്സ്യബന്ധനം അനുവദിക്കുന്നതല്ല. ഹാർബറിലേക്കുള്ള പ്രവേശനം ഒരു വഴിയിലൂടെ മാത്രമായി നിയന്ത്രിക്കാനും ഹാർബറി​ൻെറ തെക്ക് ഭാഗത്തും വടക്കുഭാഗത്തുമുള്ള വഴികൾ പൂർണമായും അടക്കുവാനും യോഗം തീരുമാനിച്ചു. ഹാർബറിൽ പ്രവേശിക്കുന്നതിന് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.ഒരു ഡോസ് കോവിഡ് പ്രതിരോധ വാക്​സിനെങ്കിലും എടുത്തവർക്കും നെഗറ്റിവ് സർട്ടിഫിക്കറ്റില്ലാതെ ഹാർബറിൽ പ്രവേശിക്കാം. ഇത് പരിശോധിക്കുന്നതിന് പ്രത്യേക സ്ക്വാഡിനെ ചുമതലപ്പെടുത്തും. ഹാർബറിലെ പ്രവേശനം പാസ് മുഖേന നിയന്ത്രിക്കും പ്രവേശന കവാടത്തിൽ തെർമൽ സ്​കാനർ ഉപയോഗിച്ച് പരിശോധന നടത്തും. ഹാർബറി​ൻെറ പ്രവർത്തന സമയം പുലർച്ചെ അഞ്ചു മുതൽ വൈകീട്ട്​ ഏഴു വരെയായി ക്രമീകരിക്കും. ഒരു കാരണവശാലും ഹാർബറിൽ വിനോദങ്ങൾക്കോ മറ്റു മത്സ്യബന്ധനമല്ലാത്തതോ ആയ ഒരു പ്രവൃത്തിയും അനുവദിക്കുന്നതല്ല. ഐസ് മീനുകളുടെ വിൽപന രാവിലെ എട്ടു വരെ മാത്രമേ അനുവദിക്കൂ. ഇതര സംസ്ഥാന തൊഴിലാളികളെ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ജോലികൾക്ക് കൊണ്ടുവരുന്നവർ കോവിഡ് പരിശോധന നടത്തി നെഗറ്റിവ് ആണെന്ന് ഉറപ്പുവരുത്തേണ്ടതാണ്. ഇവരുടെ മുഴുവൻ വിവരങ്ങളും ആധാർ കാർഡ് സഹിതം പൊലീസിനെ അറിയിക്കണം. ഇതു സംബന്ധിച്ച മുഴുവൻ ഉത്തരവാദിത്തവും തൊഴിലാളികളെ കൊണ്ടുവരുന്നവർക്കായിരിക്കും. മുഴുവൻ നിർദേശങ്ങളും പാലിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്താൻ പ്രത്യേക പരിശോധന സംവിധാനം ഏർപ്പെടുത്തും.യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു. ചോമ്പാല സി.ഐ .ടി.എൻ. സന്തോഷ്‌ കുമാർ, കോസ്​റ്റൽ സി.ഐ എ. ഉമേഷ്‌, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, മെംബർമാരായ കെ. ലീല, പി.കെ. പ്രീത, ഡെപ്യൂട്ടി തഹസിൽദാർ വി.കെ. സുധീർകുമാർ, സെക്​ടറൽ മജിസ്ട്രേറ്റ് എൻ. ജയഫർ, വില്ലേജ് ഓഫിസർ ടി.പി. റീനിഷ് കുമാർ, ഹാർബർ എൻജിനീയറിങ് എ.ഇ.പി.എ ഫാബി മോൾ, ടി.പി. ഷബിന, മത്സ്യഫെഡ് ഹാർബർ നോഡൽ ഓഫിസർ കെ. വിനോദൻ, ഹാർബർ മാനേജ്‌മൻെറ്​ സൊസൈറ്റി അംഗങ്ങളായ പി. അശോകൻ, യു.പി. സുനീഷ്, അരവിന്ദാക്ഷൻ, യു. നാസർ, ടി.പി. അഷ്‌റഫ് വിവിധ തൊഴിൽ വിഭാഗങ്ങളെ പ്രതിനിധീകരിച്ച് അസൈനാർ, ഇബ്രാഹിം, എ.എസ്.എഫ് അഷറഫ്, പി.ടി. വിനീഷ്, ഷൈജു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.