നിരാശക്കാഴ്ചയിൽ കുടിയേറ്റ മ്യൂസിയം

പടം -SKPM Meusium -ചെമ്പന്തൊട്ടിയിലെ മലബാർ കുടിയേറ്റ മ്യൂസിയം ശ്രീകണ്ഠപുരം: മലബാർ കുടിയേറ്റത്തി​​ൻെറ നിത്യസ്മാരകമായി ചെമ്പന്തൊട്ടിയിൽ തുടങ്ങുന്ന ബിഷപ് മാർ സെബാസ്​റ്റ്യൻ‌ വള്ളോപ്പള്ളി സ്മാരക മ്യൂസിയത്തി​​ൻെറ രണ്ടാംഘട്ട നിർമാണം പാതിവഴിയിൽ. 2015ൽ യു.ഡി.എഫ് സർക്കാറി​​ൻെറ കാലത്താണ് ചെമ്പന്തൊട്ടി ടൗണിനടുത്തായി തലശ്ശേരി അതിരൂപത നൽകിയ സ്ഥലത്ത് കുടിയേറ്റ മ്യൂസിയത്തിന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ശിലാസ്ഥാപനം നടത്തിയത്. എന്നാൽ, ആറ് വർഷമായിട്ടും ഒന്നാംഘട്ടത്തിൽ ഒരുക്കിയ കെട്ടിടമല്ലാതെ മറ്റ് പ്രവർത്തനങ്ങളൊന്നും നടത്തിയിട്ടില്ല. തെരഞ്ഞെടുപ്പിന് മുന്നേ കഴിഞ്ഞ ഫെബ്രുവരി 21നാണ് രണ്ടാംഘട്ട പ്രവൃത്തി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തത്. അതിവേഗത്തിൽ മ്യൂസിയം പണി പൂർത്തിയാക്കുമെന്ന് അന്ന് വീണ്ടും പ്രഖ്യാപിച്ചെങ്കിലും പുരോഗതിയൊന്നും ഉണ്ടായില്ല. കോവിഡും ലോക്ഡൗണും കാരണം വിനോദസഞ്ചാര മേഖല നിശ്ചലമാണെങ്കിലും കുടിയേറ്റപിതാവി​ൻെറ സ്മാരകമ്യൂസിയം പണി പൂർത്തിയാക്കാത്തത് ഏറെ വിമർശനത്തിനിടയാക്കിയിട്ടുണ്ട്. സൻെറിന് രണ്ട് ലക്ഷം രൂപ വിലവരുന്ന ഒരേക്കർ സ്ഥലം തലശ്ശേരി അതിരൂപത ഇതിനായി 99 വർഷത്തേക്ക് പാട്ടത്തിന് നൽകുകയായിരുന്നു. സംസ്ഥാന പുരാവസ്തുവകുപ്പിന്​ കീഴിൽ കിറ്റ്കോയ്ക്കാണ് നിർമാണച്ചുമതല. പ്രമുഖ ആർക്കിടെക്ട്​ ആർ.കെ. രമേഷായിരുന്നു ഇതി​​ൻെറ രൂപകൽപന നടത്തിയത്. ആദ്യഘട്ടത്തിൽ 75 ലക്ഷം രൂപ സാംസ്കാരിക വകുപ്പും 50 ലക്ഷം കെ.സി. ജോസഫ് എം.എൽ.എയുടെ ഫണ്ടിൽനിന്നുമായിരുന്നു അനുവദിച്ചത്. 1.25 കോടി രൂപ കൊണ്ട് നിർമാണം തുടങ്ങി. ചുറ്റുമതിൽ കെട്ടി കെട്ടിടംപണിത് ഓടു വെച്ചു. ലളിതകല അക്കാദമിയുടെ കലാഗ്രാമത്തി​​ൻെറ മാതൃകയിലായിരുന്നു നിർമാണം. പണിതുടങ്ങി ഒരുവർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം നടത്താനായിരുന്നു അന്ന് തീരുമാനിച്ചിരുന്നത്. എന്നാൽ, പാതിവഴിക്ക് പണി താളംതെറ്റി നിലച്ചു. കെട്ടിടം പിന്നീട് സാമൂഹികവിരുദ്ധരുടെ താവളമായി മാറി. കോടികൾ മുടക്കി നിർമിച്ച കെട്ടിടവും പരിസരവും കാടുകയറുകയും ചെയ്തു. ഓടുകളും മറ്റ് സാമഗ്രികളും കാലപ്പഴക്കംകൊണ്ട് നശിച്ചുതുടങ്ങി. വാതിലുകളും സുരക്ഷാസംവിധാനങ്ങളും ഒരുക്കിയതുമില്ല. രണ്ടാംഘട്ട പ്രവൃത്തി ഉദ്ഘാടനസമയത്ത് കാടുകൾ വെട്ടിമാറ്റിയാണ് ചടങ്ങുകൾ നടത്തിയത്. ഉദ്ഘാടനശേഷം ചിലർ സ്ഥലത്തെത്തി കാട്ടിക്കൂട്ടലുകൾ നടത്തിയതല്ലാതെ പിന്നീടാരും ഇവിടെ തിരിഞ്ഞുനോക്കിയിട്ടില്ല. കുടിയേറ്റവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ, തിരുവിതാംകൂർ ചരിത്രം, മറ്റ് ചരിത്രസംഭവങ്ങൾ എന്നിവയെല്ലാം മ്യൂസിയത്തിൽ സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, ഇപ്പോഴും നിരാശയുടെ കാഴ്ചയാണിവിടെയുള്ളത്. ........................................................................................... മലബാർ കുടിയേറ്റം 1920 മുതൽ തിരുവിതാംകൂറിൽനിന്ന്​ മലബാറിലെ മലയോരമേഖലയിലേക്ക് എഴുപതുകളുടെ അവസാനകാലംവരെ നടന്ന കുടിയേറ്റമാണ് മലബാർ കുടിയേറ്റം എന്നറിയപ്പെടുന്നത്. 1940 മുതൽ 60വരെയാണ് ഇതി​ൻെറ പാരമ്യഘട്ടമായിരുന്നത്. പ്രധാനമായും മധ്യ തിരുവിതാംകൂറിൽനിന്നുള്ള സുറിയാനി കത്തോലിക്കരായിരുന്നു കുടിയേറ്റക്കാരിൽ ഏറെയുമെങ്കിലും ഇതര ക്രിസ്ത്യൻ വിഭാഗങ്ങളും ചെറിയതോതിൽ നായർ–ഈഴവവിഭാഗങ്ങളും ഈ കുടിയേറ്റത്തിൽ പങ്കാളികളായിരുന്നു. ഈ കുടിയേറ്റം വടക്കുകിഴക്കൻ മലബാറിൽ ജനസംഖ്യാപരമായും സാമ്പത്തിക– സാമൂഹികപരമായും ഒട്ടേറെ മാറ്റങ്ങൾക്ക് കാരണമായി. 1931 മുതൽ 71വരെ കാലത്ത് ഈ പ്രദേശത്തെ ജനസംഖ്യ 15 ഇരട്ടിയോളമായി വർധിച്ചുവെന്നാണ് കണക്ക്. പി. മനൂപ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.