മയ്യിൽ റൈസ് ഉൽപന്ന വിതരണകേന്ദ്രം കണ്ണൂരിൽ തുടങ്ങുന്നു

കണ്ണൂർ: മയ്യിൽ റൈസ് പ്രൊഡ്യൂസർ കമ്പനി കണ്ണൂരിൽ ജൈവ ഉൽപന്ന വിതരണ കലവറയൊരുക്കുന്നു. ജില്ല പഞ്ചായത്ത് ഓഫിസി​ൻെറ ഗ്രൗണ്ട് ഫ്ലോറിലാണ് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള കർഷക സംരംഭകരുടെ ഗുണമേന്മയുള്ള ഉൽപന്നങ്ങൾ മിതമായ വിലയ്​ക്ക് വിപണനം നടത്തുന്നതിനുള്ള ഷോപ്പിങ്​ കോംപ്ലക്​സ്​​ ഒരുക്കുന്നത്. ഓണത്തോടനുബന്ധിച്ച് ഇതി​ൻെറ പ്രവർത്തനം തുടങ്ങും. ജൈവകർഷകരുടെ ഉൽപന്നങ്ങൾ സ്ഥിരമായി ലഭിക്കുന്നതിനുള്ള സംവിധാനവുമുണ്ടാകും. കുടുംബശ്രീ യൂനിറ്റുകളുടെ വിവിധ ഉൽപന്നങ്ങൾ, പച്ചക്കറി ക്ലസ്​റ്ററുകളിലെ വ്യത്യസ്​ത ഇനങ്ങളിലുള്ള പച്ചക്കറികൾ എന്നിവയും വിപണനത്തിനെത്തും. വാതിൽപടി സേവനവും ഒരുക്കുന്നുണ്ട്. ഇതിനായി കുടുംബശ്രീയുടെ സഹായംതേടുമെന്ന് മയ്യിൽ റൈസ് പ്രൊഡ്യൂസർ കമ്പനി എം.ഡി ടി.കെ. ബാലകൃഷ്​ണൻ പറഞ്ഞു. സാധനങ്ങൾ സംഭരിക്കുന്നതിനുള്ള ഗോഡൗണും ഒരുക്കും. ഉൽപന്നങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള സംവിധാനവും ആലോചിക്കുന്നുണ്ട്. മയ്യിൽ റൈസ് പ്രൊഡ്യൂസർ കമ്പനിയുടെ അരി, അവൽ, പുട്ടുപൊടി, പത്തിരിപ്പൊടി, പയർവർഗങ്ങൾ എന്നിവ വിൽപനക്കുണ്ടാവും. ബ്രഹ്മഗിരി ഡെവലപ്മൻെറ്​ സൊസൈറ്റിയുടെ വിവിധതരം ഇറച്ചികൾ, െഡയറി ഉൽപന്നങ്ങൾ എന്നിവയും ഇവിടെ ലഭ്യമാവും. പാപ്പിനിശ്ശേരി ക്ലേ​സ്​ ആൻഡ് സിറാമിക്​സി​ൻെറയും തളിപ്പറമ്പ് പാഷൻ ഫ്രൂട്ട് പ്രൊഡ്യൂസർ കമ്പനിയുടെയും പാഷൻ ഫ്രൂട്ടുകൾ ഉപഭോക്താക്കളിലെത്തിക്കും. വയനാട്, ഇടുക്കി കർഷകരുടെ സംരംഭങ്ങളിൽനിന്ന് ഓർഗാനിക് ടീ, തേൻ, മുളയരി, ഏലം, കാപ്പിപ്പൊടി എന്നിവയും കണ്ണൂരിലെ കലവറയിലെത്തും. ഇടുക്കി മറയൂർ ഫാം പ്രോഡ്യൂസർ കമ്പനിയുടെ മാങ്ങകളും മറ്റ് ഉൽപന്നങ്ങളും ആവശ്യക്കാർക്ക് വാങ്ങാനാവും. തോട്ടടയിലെ കെമിക്കലില്ലാത്ത സോപ്പും അസം ചായപ്പൊടിയും കർണാടകയിലെ കർഷക സംരംഭക ഉൽപന്നങ്ങളും ലഭിക്കും. കർഷകരുടെ ഉൽപന്നങ്ങൾക്ക് മികച്ച വില ഉറപ്പുവരുത്തുകയും ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ളതും വിഷരഹിതവുമായ സാധനങ്ങൾ കുറഞ്ഞ വിലയ്​ക്ക് നൽകുകയുമാണ് സ്ഥിരം വിപണി ലക്ഷ്യമിടുന്നത്. കണ്ണൂരിൽ ആരംഭിക്കാനിരിക്കുന്നത് മയ്യിൽ റൈസ് പ്രൊഡ്യൂസർ കമ്പനിയുടെ മൂന്നാമത്തെ വിപണനകേന്ദ്രമാണ്. മയ്യിലിലെ ഇക്കോ ഷോപ്, മട്ടന്നൂരിലെ അഗ്രി സൊലൂഷൻ എന്നിവ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.