കശുമാവിൻ തൈ വിതരണം പടം :kasumavin thai.jpg \"മുറ്റത്തൊരു കശുമാവിൻ തൈ\" പദ്ധതിയുടെ നാദാപുരം പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.വി. മുഹമ്മദലി നിർവഹിക്കുന്നുനാദാപുരം: സംസ്ഥാന സർക്കാറിൻെറ കശുവണ്ടി വികസന ബോർഡ് നടപ്പാക്കുന്ന മുറ്റത്തൊരു കശുമാവ് പദ്ധതിപ്രകാരം നാദാപുരം ഗ്രാമപഞ്ചായത്തിലെ കർഷകർക്കുള്ള കശുമാവിൻ തൈ വിതരണം ആരംഭിച്ചു. കശുവണ്ടി ഉൽപാദനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പദ്ധതി നടപ്പാക്കുന്നത് .പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും വിതരണം ചെയ്യും. തൈകളുടെ പഞ്ചായത്തുതല വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.വി. മുഹമ്മദലി നിർവഹിച്ചു.വികസന സ്ഥിരംസമിതി ചെയർമാൻ സി.കെ. നാസർ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി ചെയർമാൻ എം.സി. സുബൈർ അംഗങ്ങളായ പി.പി. ബാലകൃഷ്ണൻ, എ.ദിലീപ്കുമാർ, നിസാർ ഇടത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.