കോവിഡ്: കേന്ദ്ര സംഘം ഇന്ന്​ ജില്ലയിൽ

കോഴിക്കോട്​: ജില്ലയിലെ കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി നിയോഗിക്കപ്പെട്ട കേന്ദ്ര ആരോഗ്യ ക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള സംഘം ഞായറാഴ്ച ജില്ലയിലെത്തും. രാവിലെ കലക്ടറേറ്റിൽ അവലോകന യോഗം ചേരും. ദുരന്ത നിവാരണ സെൽ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. പി രവീന്ദ്രൻ, ദേശീയ രോഗ നിയന്ത്രണ കേന്ദ്രം കോഴിക്കോട് ബ്രാഞ്ച് അഡീഷനൽ ഡയറക്ടർ ഡോ. കെ. രഘു എന്നിവരാണ് ടീം അംഗങ്ങൾ. ജൂനിയർ അഡ്മിനിസ്‌ട്രേറ്റിവ് മെഡിക്കൽ ഓഫിസർ ഡോ. അനുരാധയാണ് നോഡൽ ഓഫിസർ. കോവിഡ് പരിശോധന, കോൺടാക്ട് ട്രെയ്‌സിങ്​, ചികിത്സ സംവിധാനങ്ങൾ, വാക്‌സിനേഷൻ പുരോഗതി, നിയന്ത്രണങ്ങൾ തുടങ്ങിയ കാര്യങ്ങൾ സംഘം വിലയിരുത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.