റേഷൻ കാർഡിന് ഓൺലൈനിൽ അപേക്ഷിക്കാം

റേഷൻ കാർഡിന് ഓൺലൈനിൽ അപേക്ഷിക്കാംവടകര: പുതിയ റേഷൻ കാർഡിന് ഓൺ ലൈനായി അപേക്ഷ നൽകാം. വരുമാന സർട്ടിഫിക്കറ്റ്, വീട്ടു നമ്പർ കാണിക്കുന്ന ശരിയായ രേഖ എന്നിവ സഹിതമുള്ള അപേക്ഷയാണ്​ സമർപ്പിക്കേണ്ടത്. അപേക്ഷ അക്ഷയ കേന്ദ്രങ്ങളിൽനിന്നോ വീട്ടിൽ കമ്പ്യൂട്ടർ ഉള്ളവർക്ക് വീട്ടിലിരുന്നോ സമർപ്പിക്കാവുന്നതാണ്. സമർപ്പിക്കുന്ന അപേക്ഷകൾ സപ്ലൈ ഓഫിസിൽ നിന്ന്​ പരിശോധിച്ച് അംഗീകരിക്കുമ്പോൾ അപേക്ഷകൻ നൽകിയ മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒ.ടി.പി ഉപയോഗിച്ച് റേഷൻ കാർഡ് പ്രിൻറ് ചെയ്ത് എടുക്കാവുന്നതാണ്. പുതിയ റേഷൻ കാർഡിന് സപ്ലൈ ഓഫിസിൽ വരേണ്ടതില്ല. അപാകതയുള്ളതോ കൂടുതൽ അന്വേഷണം ആവശ്യമുള്ളതോ ആയ അപേക്ഷകൾ മാത്രം തിരിച്ചയക്കും. വീട്ടു നമ്പർ കിട്ടാത്തവർക്കുള്ള റേഷൻ കാർഡ് നൽകുന്നതിന് വിശദമായ അന്വേഷണം നടത്തേണ്ടതുണ്ട് . ഇങ്ങനെയുള്ള അപേക്ഷകളിൽ ഫീൽഡ് തലത്തിൽ അന്വേഷണം നടത്തി കുടുംബത്തി ൻെറ റേഷൻ കാർഡിനുള്ള ആവശ്യകത ന്യായമാണെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഇത്തരം അപേക്ഷകൾ നിലവിലെ സാഹചര്യത്തിൽ ഇനിയൊരു അറിയിപ്പിനുശേഷം മാത്രമേ സ്വീകരിക്കാൻ നിർവാഹമുള്ളൂ എന്ന് സപ്ലൈ ഓഫിസർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.