തരിശുപാടത്ത് ജൈവകൃഷിയിറക്കി പ്രവാസി കൂട്ടായ്മ

നന്മണ്ട: തരിശായി കിടക്കുന്ന പാടത്ത് കൃഷിയിറക്കി പ്രവാസി കൂട്ടായ്മ. ഗൾഫിൽ തൊഴിലവസരം കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് നാട്ടിൽ ഹരിതവിപ്ലവത്തി​ൻെറ മണ്ണ് പാകപ്പെടുത്തുന്നത്. അജ്​മൽ എന്ന മമ്മുട്ടി, ഷമീർ, പ്രജീഷ് എന്നീ പ്രവാസികളാണ് പ്രദേശത്തെ പാടമൊരുക്കി ജൈവകൃഷിയിലേക്ക് ഇറങ്ങുന്നത്. മുണ്ടയിൽ നമ്പീശൻ മാസ്​റ്ററുടെ തരിശായി കിടക്കുന്ന ഒരു ഏക്കർ പാടത്താണ് കൃഷി. പാട്ടമൊന്നും വേണ്ട, കൃഷി ചെയ്തുകൊള്ളൂവെന്ന നമ്പീശൻ മാസ്​റ്ററുടെ ആ സന്മനസ്സിന്​ നന്ദി പറയുകയാണിവർ. പ്രവാസികൾ പലരും കച്ചവടത്തിലേക്ക് ഇറങ്ങുമ്പോൾ നഷ്​ടപ്പെട്ട കാർഷികവൃത്തി തിരിച്ചുകൊണ്ടുവരുകയാണിവർ. ഇഞ്ചി, മഞ്ഞൾ, ചേന, ചേമ്പ് എന്നിവയാണ് കൃഷി. യുവകർഷകനും പരിസ്ഥിതിപ്രവർത്തകനുമായ മാടേക്കണ്ടി ശിവദാസനാണ് നിർദേശങ്ങൾ നൽകുന്നത്. ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി നടപ്പാക്കി എട്ടാം വാർഡിനെ ജൈവകൃഷി ഗ്രാമമാക്കി മാറ്റാനുള്ള ശ്രമത്തിലാണെന്ന് ശിവദാസനും അജ്​മലും 'മാധ്യമ'ത്തോട് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.