അൺ എയ്​ഡഡ്​ സ്​കുളുകളിൽ നിന്ന്​ ​െകാഴിഞ്ഞുപോക്ക്​

lead കോഴിക്കോട്​: കോവിഡ്​ പ്രതിസന്ധിക്കിടയിൽ ഫീസ്​ താങ്ങാനാവാതെയും പൊതുവിദ്യാലയങ്ങളിലെ സൗകര്യങ്ങൾ കണക്കിലെടുത്തും അൺ എയ്​ഡഡ്​ സ്​കൂളുകളിൽനിന്ന്​ കുട്ടികളുടെ വൻ ​െകാഴിഞ്ഞുപോക്ക്​. കോവിഡ്​ കാലത്ത്​ ജോലി നഷ്​ടമായ രക്ഷിതാക്കളടക്കം​ കുട്ടികളെ സർക്കാർ, എയ്​ഡഡ്​ സ്​കൂളുകളിലേക്ക്​ മാറ്റിച്ചേർക്കുകയാണ്​​​. ജില്ലയിൽ പുതിയ അധ്യയനവർഷത്തിലും നിരവധി വിദ്യാർഥികൾ പൊതുവിദ്യാലയങ്ങളിലേക്ക്​ ചേക്കേറിയിട്ടുണ്ട്​. ഇതുസംബന്ധിച്ച അന്തിമ കണക്ക്​ ലഭ്യമായിട്ടില്ല. ചില അൺ എയ്​ഡഡ്​ സ്​കൂളുകളിൽ ഓരോ ഡിവിഷനിലും ശരാശരി 10​ കുട്ടികൾ വരെ ടി.സി വാങ്ങിപ്പോയിട്ടുണ്ട്​. ഒരു ക്ലാസിൽ മൂന്ന്​ ഡിവിഷനുകളിലായി നേരത്തേ 90 കുട്ടികളുണ്ടായിരുന്നെങ്കിൽ ഈ അധ്യയനവർഷം 80 കുട്ടികളായി ചുരുങ്ങി. ഡിവിഷനുകൾ രണ്ടായി കുറക്കുകയും ചെയ്​തു. പൊതുവിദ്യാലയങ്ങളിൽ സൗജന്യവും മെച്ചപ്പെട്ടതുമായ പഠനമുണ്ടെന്നതാണ്​ ​പ്രധാന ആകർഷണം. പുസ്​തകങ്ങളും യൂനി​ഫോമും ഉച്ചഭക്ഷണവും ഭക്ഷ്യധാന്യ കിറ്റുകളുമെല്ലാം സൗജന്യമായി ലഭിക്കുന്നത്​ രക്ഷിതാക്കൾക്ക്​ ഏ​റെ ആശ്വാസകരമാണ്​. ഇംഗ്ലീഷ്​ മീഡിയത്തിൽ പഠിക്കാനുള്ള സൗകര്യവുമുണ്ട്​. കഴിഞ്ഞ വർഷം ജില്ലയിൽ 8000ലേറെ കുട്ടികൾ അൺ എയ്​ഡഡ്​ സ്​കൂളിൽനിന്ന്​ പൊതുവിദ്യാലയങ്ങളിലേക്ക്​ ചേക്കേറിയിരുന്നു. ഈ വർഷം എണ്ണം കൂടുമെന്നുറപ്പാണ്​. ഹൈകോടതി ഉത്തരവുണ്ടായിട്ടും ഫീസിൽ കാര്യമായ കുറവ്​ വരുത്താത്തത്​ രക്ഷിതാക്കൾക്ക്​ തിരിച്ചടിയായിരുന്നു. ഈ വർഷം ഫീസ്​ വർധിപ്പിച്ച ചില മാനേജ്​മൻെറുകളുമുണ്ട്​. സ്വകാര്യ പ്രസാധകരുടെ പുസ്​തകങ്ങൾ തോന്നിയ വിലയിട്ടാണ്​ വിൽക്കുന്നത്​. പല ക്ലാസുകളിലെ ഇംഗ്ലീഷ്​ പാഠപുസ്​തകങ്ങൾക്ക്​ ​ 500ലേറെ രൂപ ​െകാടുക്കണം. കോവിഡ്​ കാലത്ത്​ വിദ്യാർഥികൾ എത്താത്തതിനാൽ വൈദ്യുതി, ​െവള്ളം അടക്കമുള്ള ഭൗതിക ചെലവുകൾ ഗണ്യമായി കുറഞ്ഞിട്ടുണ്ട്​. അധ്യാപകരുടെ ശമ്പളവും വെട്ടിക്കുറച്ചു. ചിലർക്ക്​ മാസങ്ങളോളം ശമ്പളം നൽകിയിരുന്നില്ല. പലരെയും പിരിച്ചുവിടുകയും ചെയ്​തു. ഫീസടക്കാത്ത വിദ്യാർഥികളെ ക്ലാസിലെ വാട്​സ്​ആപ്​ ഗ്രൂപ്പുകളിൽനിന്ന്​ പുറത്താക്കി അപമാനിക്കുന്ന സംഭവവുണ്ടായിരുന്നു. ഓൺലൈൻ ക്ലാസുകൾ പലയിടത്തും വാട്​സ്​ആപ്​ വഴി ഓരോ ദിവസവും അൽപനേരം മാത്രമായിരുന്നു. സ്​കൂൾ നടത്താൻ ആവശ്യമായ മിനിമം ചെലവി​‍ൻെറ അടിസ്​ഥാനത്തിലുള്ള തുക വിദ്യാർഥികളടെ എണ്ണത്തിന്​ ആനുപാതികമായി വിഭജിച്ചുള്ള ഫീസാണ്​ സ്വീകരിക്കേണ്ടതെന്നാണ്​ ഹൈകോടതി ഉത്തരവ്​. എന്നാൽ, സ്​കൂളുകൾ ഈ ഉത്തരവ്​ മുഖവിലക്കെടുക്കുന്നില്ല. ഫീസ്​ കുറച്ചുനൽകിയിട്ടുണ്ടെന്ന​ും ഫീസല്ലാതെ മറ്റ്​ വരുമാനമാർഗമില്ലെന്നുമാണ്​ അവരുടെ വാദം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.