വടകര കെ.എസ്.ആർ.ടി.സി ഓപറേറ്റിങ് സൻെറർ അവഗണനയിൽ ബസുകൾ നിർത്തുന്നത് വെള്ളക്കെട്ടിലാണ് വടകര: ഏറെ പ്രതീക്ഷയോടെ വടകരയിൽ തുടങ്ങിയ കെ.എസ്.ആർ.ടി.സി ഓപറേറ്റിങ് സൻെറർ അവഗണനയിൽ. വടകര താഴെ അങ്ങാടിയില്‍ നഗരസഭ നല്‍കിയ സ്ഥലത്ത് സ്വന്തമായി കെട്ടിടം പണിതെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനോ സബ് ഡിപ്പോ നിലവാരത്തിലേക്ക് ഉയർത്താനോ നാളിതുവരെ കഴിഞ്ഞിട്ടില്ല. ചളിക്കളമായ സൻെററിൻെറ ഒരുഭാഗം ഏറെ മുറവിളിക്കൊടുവിൽ കോൺക്രീറ്റ് ചെയ്തെങ്കിലും ഫണ്ടിൻെറ അപര്യാപ്തതയിൽ മറ്റ് ഭാഗങ്ങൾ അതേപടി കിടക്കുകയാണ്. കാലവർഷത്തിൽ സൻെററിൻെറ മറ്റ് ഭാഗങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നത് പതിവായതിനാൽ ബസുകൾ നിർത്തുന്നത് വെള്ളക്കെട്ടിലാണ്. മലബാറിൽ വരുമാനത്തിൽ മുൻപന്തിയിലുള്ള സൻെററിനെയാണ് അധികൃതർ പരിഗണന നൽകാതെ കൈയൊഴിയുന്നത്. 32 സർവിസുകൾ നടത്തേണ്ട സൻെററിൽ ഇപ്പോൾ സർവിസ് 15ൽ എത്തി. 13 ബസുകൾ സ്പാർക്കിലേക്ക് മാറ്റി സർവിസ് മറ്റിടങ്ങളിൽ ലഭിക്കുന്ന തരത്തിലാക്കി. മൂന്ന് ലോ േഫ്ലാർ ബസുകളും ഇവിടെനിന്ന് മാറ്റി. സൻെറർ സബ് ഡിപ്പോ നിലവാരത്തിലേക്ക് ഉയർത്തിയാൽ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകള്‍ വടകരയില്‍നിന്നും നല്‍കാന്‍ കഴിയും. കൂടാതെ 100 ബസുകൾ ഓപറേറ്റ് ചെയ്യാനും കഴിയും. ഇതുവഴി മലയോര മേഖലയിലെ യാത്രാപ്രശ്നത്തിന് പരിഹാരമുണ്ടാക്കാനും കഴിയും. അടിസ്ഥാന സൗകര്യത്തിൻെറ അപര്യാപ്തത ഏറെ ബുദ്ധിമുട്ടിനിടയാക്കുന്നുണ്ട്. െവഹിക്ൾ സൂപ്പർവൈസർ, ഗാർഡ് റൂം ഉൾപ്പെടെ പരിതാപകരമാണ്. ജീവനക്കാർക്ക് തങ്ങാൻ ഇടമില്ലാത്തതിനാൽ രാത്രിയിൽ ബസ് തന്നെയാണ് ശരണം. കെ.എസ്. ആർ.ടി.സിയിലെ പുതിയ പരിഷ്കാരങ്ങൾ ഏറെ പരിശ്രമങ്ങൾക്കൊടുവിൽ ലഭിച്ച സൻെറർ നഷ്ടപ്പെടുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ---
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.