ലക്ഷദ്വീപിലേക്ക് മരുന്നുമായി വിസ്ഡം കോഴിക്കോട്: കോവിഡ് വ്യാപനം മൂലം മരുന്നുക്ഷാമം രൂക്ഷമായ ലക്ഷദ്വീപ് മേഖലയിലേക്ക് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻെറ ആഭിമുഖ്യത്തിൽ മരുന്ന് കിറ്റുകളുടെ രണ്ടാംഘട്ടവും അയച്ചതായി ഭാരവാഹികൾ അറിയിച്ചു. സ്നേഹസ്പർശം കോവിഡ് കെയർ പദ്ധതിയുടെ ഭാഗമായി അമിനി, കടമത്ത് ദ്വീപുകളിലേക്കാണ് ജീവൻരക്ഷാ മരുന്നുകൾ ബേപ്പൂരിൽനിന്ന് ഷിപ്പ് കാർഗോവഴി അയച്ചത്. രണ്ടാംഘട്ട വിതരണോദ്ഘാടനം എം.കെ. രാഘവൻ എം.പി നിർവഹിച്ചു. ചടങ്ങിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി കെ. സജ്ജാദ്, വിസ്ഡം യൂത്ത് വിങ് ജില്ല ജോ. സെക്രട്ടറി ജംഷീർ, ഓഫിസ് സെക്രട്ടറി പി. മെഹറുദ്ദീൻ എന്നിവർ പങ്കെടുത്തു. ലക്ഷദ്വീപ് റിലീഫ് ഫോറത്തിൻെറ ആഭിമുഖ്യത്തിൽ ദ്വീപിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി കലക്ടർ ഹിമാൻഷു യാദവിന് മെഡിക്കൽ കിറ്റുകൾ കൈമാറി. മെഡിക്കൽ ഓഫിസർ ഡോ. ഖലീൽഖാൻ, ശുക്കൂർ, പി.കെ. കുഞ്ഞി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.