ഇളവിൻെറ ആശ്വാസത്തിൽ വ്യാപാര മേഖല കോഴിക്കോട്: ലോക്ഡൗൺ ഇളവിൽ നഗരവും നാട്ടിൻപുറവും നേരിയ ഉണർവിൽ. 23 ദിവസമായി അടഞ്ഞുകിടന്ന വ്യാപാര, വ്യവസായ സ്ഥാപനങ്ങൾ തിങ്കളാഴ്ച തുറന്നു. തുണിക്കടകളും ചെരിപ്പ് കടകളും ജ്വല്ലറികളും സ്കൂൾ വസ്തുക്കൾവിൽക്കുന്ന കടകളും തുറന്നതോടെ നഗരത്തിന് പാതി ജീവനായി. പ്രധാന വ്യാപാരകേന്ദ്രമായ മിഠായിത്തെരുവിൽ വീണ്ടും ആളനക്കമായി. ഫാൻസി കടകൾ തുറന്നെങ്കിലും സെക്ടറൽ മജിസ്ട്രേറ്റ് എത്തി അടപ്പിച്ചു. പെരുന്നാളിന് വിൽക്കാൻ വൻതോതിൽ വസ്തുക്കൾ ശേഖരിച്ചിരിക്കെയാണ് തുണിക്കടകൾക്ക് ലോക് വീണത്. ചെരിപ്പുകടകളും അങ്ങനെതന്നെ. മാവൂർ റോഡിൽ കെ.എസ്.ആർ.ടി.സിക്ക് സമീപം തുറന്ന ചെരിപ്പുകട വെള്ളപ്പെക്കത്തിൽ കുതിർന്ന അവസ്ഥയിലായിരുന്നു. കഴിഞ്ഞ ദിവസം പെയ്ത കനത്തമഴയിലാണ് കടയിൽ വെള്ളം കയറിയത്. ഇൻവർട്ടർ ഉൾപ്പെടെ നശിച്ചു. വെള്ളപ്പൊക്കം പ്രതീക്ഷിക്കാത്തതിനാൽ ഉടമകൾ പരിശോധിക്കാൻ എത്തിയിരുന്നില്ല. മിഠായിത്തെരുവിലെയും മേലെ പാളയത്തെയും കടകളിൽ രാവിലെ മുതൽ നേരിയ തോതിൽ ഉപഭോക്താക്കൾ എത്തി. ചെരിപ്പും കുടയുമാണ് കാര്യമായി വിറ്റുപോയത്. സ്കൂൾ തുറക്കുന്നതിനാൽ നോട്ട് ബുക്കുകൾക്കും നല്ല ചെലവുണ്ടായി. പാളയത്തേക്ക് തിങ്കളാഴ്ചയും വാഹനങ്ങൾക്ക് അനുമതി നൽകിയില്ല. കണ്ണട റിപ്പയറിങ്ങിനും പുതിയത് വാങ്ങാനും രാവിലെതന്നെ ആളുകളെത്തി. എങ്കിലും കച്ചവടം വളരെ കുറവായിരുെന്നന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല സെക്രട്ടറി കെ. സേതുമാധവൻ പറഞ്ഞു. തിങ്കളാഴ്ച തുറന്ന കടകൾ ഇനി ബുധനാഴ്ചയേ തുറക്കാൻ പറ്റൂ. ഇളവുകളുടെ ദിനം ആരംഭിച്ചതോടെ രാവിലെയും വൈകീട്ടും ഗതാഗതത്തിരക്കും അനുഭവപ്പെട്ടു. സ്വകാര്യവാഹനങ്ങൾ ധാരാളം റോഡിലിറങ്ങി. പൊലീസ് ചെക്പോസ്റ്റുകൾ വാഹന പരിശോധന തുടർന്നു. അതിനിടെ അതിഗുരുതര കോവിഡ് വ്യാപനത്തിൻെറ പേരിൽ കർശന നിയന്ത്രണമുണ്ടായിരുന്ന പഞ്ചായത്തുകളിൽ കടകൾ തുറക്കാൻ അനുമതി നൽകിയില്ല എന്ന പരാതി ഉയർന്നു. photos vj bk
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.