പൂക്കാട് കലാലയം കളി ആട്ടം ജൂൺ രണ്ടാം വാരത്തിൽ

കൊയിലാണ്ടി: പൂക്കാട് കലാലയം ഏഴാമത് കളി ആട്ടം ജൂൺ രണ്ടാം വാരത്തിൽ നടക്കും. നാടകപ്രവർത്തകരായ മനോജ് നാരായണനും എ. അബൂബക്കറുമാണ് കളി ആട്ടത്തിന് നേതൃത്വം നൽകുക. ലോകത്തി​ൻെറ വിവിധഭാഗങ്ങളിൽനിന്നുള്ള കുട്ടികൾക്ക് കളി ആട്ടത്തിൽ പങ്കെടുക്കാം. ഇതിനായി ഓൺലൈൻ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തും. കളി ആട്ടത്തോടനുബന്ധിച്ച്​ നടക്കുന്ന നാടകോത്സവത്തിൽ ലോകോത്തര നാടകങ്ങൾ പ്രേക്ഷകർക്കു മുന്നിലെത്തും. സ്വാഗതസംഘം രൂപവത്കരണ യോഗത്തിൽ കെ.ടി. രാധാകൃഷ്ണൻ, വിൽസൺ സാമുവൽ, സുരേഷ് ശ്രീസ്ഥ, കോഴിക്കോട്​ ശിവരാമൻ, ഉമേഷ് കൊല്ലം, മനോജ് നാരായണൻ, എ. അബൂബക്കർ, എം. നാരായണൻ, ഷാജി കൊയിലാണ്ടി, സുനിൽ സുഗത, വിനോദ് മേക്കോത്ത് എന്നിവർ സംസാരിച്ചു. കെ.ടി. രാധാകൃഷ്​ണൻ ചെയർമാനും കാശി പൂക്കാട് ജനറൽ കൺവീനറുമായി 101 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. യു.കെ. രാഘവൻ അധ്യക്ഷത വഹിച്ചു. കെ. ശ്രീനിവാസൻ സ്വാഗതവും ശിവദാസ് കാരോളി നന്ദിയും പറഞ്ഞു. രജിസ്ട്രേഷനും വിശദാംശങ്ങൾക്കും 9446732728, 94956945829, 9446068788.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.