വിലങ്ങാട് വീട് തകർന്നു പടം: vilangad Antonyhouse ആൻറണിയുടെ തകർന്ന വീട്വിലങ്ങാട്: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയെ തുടർന്ന് വാണിമേൽ പഞ്ചായത്ത് ഒമ്പതാം വാർഡിലുള്ള വീട് പൂർണമായും തകർന്നു. വിലങ്ങാട് മടക്കക്കുഴി ആൻറണിയുടെ വീടാണ് നിലംപൊത്തിയത്. കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. വീടിൻെറ ഒരു ഭാഗം അടർന്നുവീഴുന്നത് ശ്രദ്ധയിൽപെട്ട വീട്ടുകാർ പുറത്തേക്കോടി രക്ഷപ്പെട്ടു. വീട് പൊടുന്നനെ നിലംപൊത്തുകയായിരുന്നു. ആൻറണിയും ഭിന്നശേഷിക്കാരനായ മകനും ഭാര്യയുമാണ് വീട്ടിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.