ആർ.ടി.പി.സി.ആർ ഫലം വന്നത് ഒരാഴ്ച കഴിഞ്ഞ്

പേരാമ്പ്ര: ഏപ്രിൽ 23ന് നടന്ന ആർ.ടി.പി.സി.ആർ പരിശോധനാഫലം വന്നത് മേയ് ഒന്നിന്. പേരാമ്പ്ര താലൂക്കാശുപത്രിയിൽ 23ന് 139 പേർക്ക് നടത്തിയ പരിശോധനയിൽ 38 പേർക്കാണ് പോസിറ്റിവ്. ചങ്ങാരോത്ത് - 9, ചെറുവണ്ണൂർ - 1, നൊച്ചാട് - 11, മേപ്പയൂർ - 1, കൂത്താളി - 3, കോട്ടൂർ- 1, പേരാമ്പ്ര - 12 എന്നിങ്ങനെയാണ് രോഗികൾ. ഫലം വരാതെ പുറത്തിറങ്ങാൻ കഴിയാതെ പലരും ബുദ്ധിമുട്ടുകയാണ്​. ചിലർ ഫലത്തിന് കാത്തുനിൽക്കാതെ പുറത്തിറങ്ങുന്നതും അധികൃതരെ കുഴക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.