ആഗ്രഹം പൂർത്തീകരിക്കാതെ കൃഷ്ണ​െ​ൻറ വിടവാങ്ങൽ

നാദാപുരം: ആഗ്രഹം പൂർത്തീകരിക്കാതെ കൃഷ്ണൻ വിടവാങ്ങി. മരണശേഷം അവയവങ്ങൾ ദാനം ചെയ്യാനും ശരീരം മെഡിക്കൽ കോളജ് വിദ്യാർഥികൾക്ക് പഠിക്കാൻ വിട്ടുനൽകാനുമായിരുന്നു പൊട്ടക്കൊത്ത് കൃഷ്ണനെന്ന മനുഷ്യസ്നേഹിയുടെ തീരുമാനം. കോവിഡ് പിടികൂടിയതോടെ ആഗ്രഹം പൂർത്തീകരിക്കാൻ കഴിയാതെ ഇന്നലെ യാത്രയായി. നാദാപുരത്തെ ആദ്യകാല പ്രിൻറിങ്​ പ്രസ് ഉടമയും അടിയുറച്ച കമ്യൂണിസ്​റ്റുമായിരുന്നു. കൃഷ്​ണനും ഭാര്യയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കൈമാറിയ സമ്മതപത്രത്തി​ൻെറ കോപ്പി വർഷങ്ങളായി ​െഫ്രയിം ചെയ്ത് വീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. പാർട്ടി ഏരിയ കമ്മിറ്റി അംഗം സി.എച്ച്.​ മോഹന​‍ൻെറ നേതൃത്വത്തിൽ മൃതദേഹം പ്രോട്ടോകോൾ പ്രകാരം വീട്ടുവളപ്പിൽ സംസ്കരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.