കോഴിക്കോട്: ജില്ലയിൽ 5554 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. വിദേശത്തു നിന്നെത്തിയവരിൽ കോഴിക്കോട് കോർപറേഷൻ പരിധിയിലെ ഒരാളും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരിൽ കോർപറേഷൻ പരിധിയിലെ മൂന്നും ഒളവണ്ണയിലെ ഒരാളും ഉൾപ്പെടെ നാലു പേരും പോസിറ്റിവായി. 135 പേരുടെ ഉറവിടം വ്യക്തമല്ല. കോടഞ്ചേരിയിലെ ആരോഗ്യ പ്രവർത്തകനും രോഗം ബാധിച്ചു. സമ്പർക്കം വഴി 5414 പേർക്കാണ് രോഗബാധ. 46,057 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. മറ്റു ജില്ലക്കാരായ 319 പേരും ചികിത്സയിലുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ, വീടുകൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 2295 പേർകൂടി രോഗമുക്തി നേടി. പുതുതായി വന്ന 9433 പേർ ഉൾപ്പെടെ ജില്ലയിൽ 1,02,999 പേർ നിരീക്ഷണത്തിലുണ്ട്. ജില്ലയിൽ ഇതുവരെ 3,79,804 പേർ നിരീക്ഷണം പൂർത്തിയാക്കി. ശനിയാഴ്ച 18,760 സ്രവ സാമ്പ്ൾ പരിശോധനക്കയച്ചു. 30.98 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഉറവിടം വ്യക്തമല്ലാത്തവർ: കോഴിക്കോട് കോർപറേഷൻ -10, വടകര മുനിസിപ്പാലിറ്റി -1, ചക്കിട്ടപാറ -4, ചെക്യാട് -2, ചെറുവണ്ണൂർ -4, എടച്ചേരി -1, ഫറോക്ക് -17, കടലുണ്ടി -7, കക്കോടി -1, കിഴക്കോത്ത് -1, കോടഞ്ചേരി -2, കൊടുവള്ളി -1, മുക്കം -2, നാദാപുരം -16, നടുവണ്ണൂർ -1, നരിപ്പറ്റ -1, നൊച്ചാട് -1, ഒളവണ്ണ -25, പേരാമ്പ്ര -3, പെരുമണ്ണ -1, പുറമേരി -10, രാമനാട്ടുകര -2, തലക്കുളത്തൂർ -1, തൂണേരി -4, വളയം -6, വാണിമേൽ -10, വില്യാപ്പള്ളി -1. സമ്പർക്കം വഴി: കോഴിക്കോട് കോർപറേഷൻ -1735, അരിക്കുളം -12, അത്തോളി -31, ആയഞ്ചേരി -15, അഴിയൂർ -59, ബാലുശ്ശേരി -80, ചക്കിട്ടപാറ -38, ചങ്ങരോത്ത് -22, ചാത്തമംഗലം -50, ചെക്കിയാട് -25, ചേളന്നൂർ -45, ചേമഞ്ചേരി -58, ചെങ്ങോട്ടുകാവ് -47, ചെറുവണ്ണൂർ -46, ചോറോട് -18, എടച്ചേരി -24, ഏറാമല -46, ഫറോക്ക് -78, കടലുണ്ടി -82, കക്കോടി -70, കാക്കൂർ -19, കാരശ്ശേരി -35, കട്ടിപ്പാറ -54, കാവിലുംപാറ -17, കായക്കൊടി -36, കായണ്ണ -45, കീഴരിയൂർ -21, കിഴക്കോത്ത് -20, കോടഞ്ചേരി -51, കൊടിയത്തൂർ -50, കൊടുവള്ളി -59, കൊയിലാണ്ടി -95, കൂടരഞ്ഞി -7, കൂരാച്ചുണ്ട് -3, കൂത്താളി -77, കോട്ടൂർ -31, കുന്ദമംഗലം -163, കുന്നുമ്മൽ -12, കുരുവട്ടൂർ -59, കുറ്റ്യാടി -33, മടവൂർ -65, മണിയൂർ -63, മരുതോങ്കര -48, മാവൂർ -23, മേപ്പയൂർ -109, മൂടാടി -54, മുക്കം -36, നാദാപുരം -25, നടുവണ്ണൂർ -28, നന്മണ്ട -55, നരിക്കുനി -25, നരിപ്പറ്റ -26, നൊച്ചാട് -49, ഒളവണ്ണ -47, ഓമശ്ശേരി -39, ഒഞ്ചിയം -96, പനങ്ങാട് -18, പയ്യോളി -57, പേരാമ്പ്ര -58, പെരുമണ്ണ -39, പെരുവയൽ -50, പുറമേരി -8, പുതുപ്പാടി -126, രാമനാട്ടുകര -75, തലക്കുളത്തൂർ -44, താമരശ്ശേരി -126, തിക്കോടി -81, തിരുവള്ളൂർ -62, തിരുവമ്പാടി -37, തൂണേരി -35, തുറയൂർ -44, ഉള്ള്യേരി -52, ഉണ്ണികുളം -23, വടകര -108, വളയം -18, വാണിമേൽ -19, വേളം -42, വില്യാപ്പള്ളി -35.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.