അഴിയൂരിൽ കോവിഡ് ഡൊമിസിലറി കെയർ സെൻറർ ഇന്ന് തുറക്കും

അഴിയൂരിൽ കോവിഡ് ഡൊമിസിലറി കെയർ സൻെറർ ഇന്ന് തുറക്കും വടകര : അഴിയൂരിൽ ബനാത് മദ്​റസയിൽ ആരംഭിച്ച കോവിഡ് ഡൊമിസിലറി കെയർ സൻെറർ ഞായറാഴ്ച തുറന്നുപ്രവർത്തിക്കും. സൻെററിലെ സജ്ജീകരണങ്ങൾ പൂർത്തിയായി. 50 കിടക്കകളിൽ 40എണ്ണം പുരുഷന്മാർക്കും 10 എണ്ണം സ്ത്രീകൾക്കും മാറ്റിവെച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്തിൽ കോവിഡ് പ്രതിരോധത്തിന് പദ്ധതി തയാറാക്കി ജില്ല തലത്തിൽ അംഗീകാരം വാങ്ങി. രണ്ടുലക്ഷം രൂപയുടെ പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്. മെഡിക്കൽ ഓഫിസർ ഡോ. അബ്​ദുൽ നസീറിനാണ് ചുമതല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.