നാദാപുരത്ത് രോഗികളിൽ വർധന

നാദാപുരം: നാദാപുരത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ ശനിയാഴ്ചയും വർധന. ഉറവിടമറിയാത്ത 40 കേസുകളും സമ്പർക്കത്തിലൂടെ 129 കേസുകളും ശനിയാഴ്​ച കണ്ടെത്തി. ഉറവിടം അറിയാത്ത കേസുകൾ ചെക്യാട് ​2, എടച്ചേരി 1, നാദാപുരം16, നരിപ്പറ്റ 1, പുറമേരി 10, തൂണേരി 4, വളയം 6. സമ്പർക്കത്തിലൂടെ പോസിറ്റിവ് സ്ഥിരീകരിച്ചവർ. എടച്ചേരി 24, നാദാപുരം 25, പുറമേരി 8, തൂണേരി 35, വളയം 18, വാണിമേൽ 19. നാദാപുരം ഗ്രാമപഞ്ചായത്തിൽ ​േപാസിറ്റിവ് സ്ഥിരീകരിച്ചവർ 419 ആയി. ഇതോടെ പഞ്ചായത്തിലെ 22 വാർഡുകളിലും രോഗികൾ ആയി. 34 രോഗികൾ ഉള്ള ഏഴാം വാർഡിലാണ് ഏറ്റവും കൂടുതൽ. 16ാം വാർഡിൽ മൂന്ന്​ രോഗികളാണ് ഉള്ളത്. മേഖലയിലെ അവശ്യസാധന വിൽപനകേന്ദ്രങ്ങൾ ഒഴികെ ബാക്കിയെല്ലാം ശനിയാഴ്​ച അടഞ്ഞുകിടന്നു. തുറന്ന സ്ഥാപനങ്ങളിൽ ആളുകളെ ശക്തമായ നിയന്ത്രണത്തോടെയാണ് കടത്തിവിട്ടത്. തിങ്കളാഴ്ച മാത്രമാണ് ഇനി മുഴുവൻ സ്ഥാപനങ്ങൾക്കും തുറന്നുപ്രവർത്തിക്കാൻ കഴിയുക. അടുത്ത ആഴ്ച സമ്പൂർണ അടച്ചിടലിലേക്ക് ടൗണുകൾ മാറും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.