കുറ്റ്യാടി: ടൗണിൽ ലൈസൻസില്ലാതെ നിരവധി കടകൾ പ്രവർത്തിക്കുന്നതായി ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തി. അടിസ്ഥാന സൗകര്യങ്ങളില്ലാതെ പ്രവർത്തിക്കുന്ന മാംസക്കടകളിൽ ആളുകൾക്ക് ഭീതിയുണ്ടാക്കും വിധം അറുത്ത ഉരുക്കളുടെ തലകളും മറ്റും കെട്ടിത്തൂക്കി പ്രദർശിപ്പിക്കുന്നതായും അതു തടയണമെന്നും ആരോഗ്യ വകുപ്പ് അധികൃതർ ഗ്രാമപഞ്ചായത്തിനെ അറിയിച്ചു. കോവിഡിൻെറ മറവിൽ പ്ലാസ്റ്റിക് ഉപയോഗം വ്യാപകമാകുന്നതായും കർശനമായി നിയന്ത്രിക്കണമെന്നും അറിയിച്ചു പുകയില ഉൽപന്നങ്ങൾ അനധികൃതമായി വിൽക്കുന്നതും ശ്രദ്ധയിൽ പെട്ടു. ഏതു കടകൾക്കടുത്താണോ മാലിന്യം കാണുന്നത് ആ കട ഉടമകൾക്കെതിരെ പിഴയും നിയമനടപടികളും സ്വീകരിക്കുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ കെ.പി. ബാബുരാജ് അറിയിച്ചു. ഹെൽത്ത് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സലാം, പ്രേമജൻ, സുഭിഷ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.