നാദാപുരം: എക്സിറ്റ് പോളുകൾ വ്യത്യസ്ത പ്രവചനം നടത്തിയ നാദാപുരത്ത് വോട്ടുപെട്ടി തുറക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കെയും ഇരു മുന്നണികളും പ്രതീക്ഷ കൈവിടുന്നില്ല. അട്ടിമറിയിലൂടെ ചരിത്രം സൃഷ്ടിക്കുമെന്ന് യു.ഡി.എഫ് നേതാക്കൾ അവകാശപ്പെട്ടു. അയ്യായിരത്തിനടുത്ത് വോട്ടിന് കെ. പ്രവീൺകുമാർ വിജയിക്കുമെന്ന് നേതാക്കൾ പറഞ്ഞു. വോട്ടെണ്ണലിൽ പാലിക്കേണ്ട സൂക്ഷ്മതയെ കുറിച്ച് കൗണ്ടിങ് ഏജൻറുമാർക്ക് കർശന നിർദേശം നൽകി. മുസ്‌ലിം വോട്ടുകൾ മുഴുവനായും യു.ഡി.എഫിന് അനുകൂലമായതായും എടച്ചേരി പോലുള്ള സി.പി.എം കേന്ദ്രത്തിൽ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലുണ്ടായ വോട്ടുചോർച്ച ഈ തെരഞ്ഞെടുപ്പിലും ലഭ്യമാകുമെന്ന വിശ്വാസവുമാണ് യു.ഡി.എഫിൻെറ വിജയപ്രതീക്ഷയുടെ അടിസ്ഥാനം. കൂടാതെ പുതിയ വോട്ടർമാരിലുണ്ടായ വർധനയും. എന്നാൽ, മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ തങ്ങളുടെ സ്ഥാനാർഥിക്ക് അനുകൂലമാകുമെന്ന് എൽ.ഡി.എഫ് നേതാക്കൾ പറഞ്ഞു. അഴിമതിരഹിതമായ വ്യക്തിത്വവും മണ്ഡലത്തിൽ വർഷങ്ങളായി നിലനിൽക്കുന്ന സൗഹൃദങ്ങളും ഇ.കെ. വിജയൻെറ വിജയത്തിന് പ്രധാന ഘടകമാകുമെന്നും ഇവർ കണക്കുകൂട്ടുന്നു. എൻ.ഡി.എക്ക് വിജയസാധ്യത ഇല്ലെങ്കിലും കഴിഞ്ഞ വർഷം നേടിയ 17,000 വോട്ടുകൾ മറികടക്കുമെന്നാണ് വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.