കോഴിക്കോട്​ റൂറൽ പരിധിയിൽ നിരോധനാജ്ഞ

കോഴിക്കോട്​: റൂറൽ പൊലീസ് പരിധിയിൽവരുന്ന പ്രദേശങ്ങളിൽ ക്രമസമാധാന പ്രശ്‌നങ്ങള്‍ തടയുന്നതിനും കോവിഡ് വ്യാപനം തടയുന്നതിനുമായി മേയ്​ ഒന്നു മുതല്‍ ഏഴ് ദിവസത്തേക്ക് സി.ആര്‍.പി.സി സെക്​ഷന്‍ 144 പ്രകാരം ജില്ല കലക്ടര്‍ സാംബശിവറാവു നിരോധനാജ്ഞ പ്രഖ്യാപിച്ചു. റൂറൽ പരിധിയിലെ കൗണ്ടിങ്​ സൻെററുകളുടെ ഒരു കിലോമീറ്റർ പരിധിയിൽ ഒരുവിധ ആൾക്കൂട്ടങ്ങളോ കടകൾ തുറക്കാനോ പാടില്ല. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ അല്ലാത്തവർക്ക് കൗണ്ടിങ്​ സൻെററുകളുടെ ഒരു കിലോമീറ്റർ പരിധിയിൽ പ്രവേശനമില്ല. ഒരുവിധത്തിലുള്ള ആഹ്ലാദ പ്രകടനങ്ങളും ബൈക്ക് റാലിയും ഡീജെയും നടത്താൻ പാടില്ല. കണ്ടെയിൻ​െമൻറ്​, ക്രിട്ടിക്കൽ കണ്ടെയിൻമൻെറ്​ സോണുകളിലും ടി.പി.ആർ കൂടുതലുള്ള തദ്ദേശഭരണ സ്ഥാപന പരിധികളിലും കർശന നിയന്ത്രണമുണ്ടാവും. പാർട്ടി ഓഫിസുകളിലും വോട്ടെണ്ണ കേന്ദ്രങ്ങളുടെ അടുത്തും ആൾക്കൂട്ടം പാടില്ല. അവശ്യ സർവിസുകൾ അടക്കമുള്ള സ്ഥാപനങ്ങൾ വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ ഒരു കിലോമീറ്റർ പരിധിയിൽ തുറക്കരുത്. പടക്കം, മധുരവിതരണം എന്നിവ പാടില്ല. തെരഞ്ഞെടുപ്പ്​ ഫലം എൽ.ഇ.ഡി വാളിൽ പ്രദർശിപ്പിക്കരുത്. അഞ്ചിൽ കൂടുതൽ ആളുകളുടെ യോഗമോ മറ്റു പരിപാടികളോ നടത്തുന്നതും ആയുധങ്ങൾ കൈവശംവെക്കുന്നതും കോഴിക്കോട് റൂറൽ പരിധിയിൽ നിരോധിച്ചു. നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ല കലക്ടർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.