കുന്ദമംഗലത്ത് ഒമ്പത​ു വാർഡുകൾ കണ്ടെയിൻമെൻറ് സോണായി

കുന്ദമംഗലത്ത് ഒമ്പത​ു വാർഡുകൾ കണ്ടെയിൻമൻെറ് സോണായി കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ നേരത്തെ അറിയിച്ച മൂന്ന് വാർഡുകൾക്ക് പുറമെ പുതുതായി ഒമ്പത് വാർഡുകൾകൂടി കണ്ടെയിൻമൻെറ് സോണുകളായി പ്രഖ്യാപിച്ചു. വാർഡ് നാല് പൊയ്യ, അഞ്ച് നൊച്ചിപ്പൊയിൽ, ആറ് ചൂലാംവയൽ, ഏഴ് മുറിയനാൽ, 13 ചാത്തൻകാവ് നോർത്ത്, 14 കുന്ദമംഗലം, 17 പൈങ്ങോട്ടുപുറം വെസ്​റ്റ്​, 20 കാരന്തൂർ ഈസ്​റ്റ്​, 21 കാരന്തൂർ നോർത്ത് വാർഡുകളാണ് കോവിഡ് വ്യാപനത്തി​ൻെറ പശ്ചാത്തലത്തിൽ ജില്ല കലക്ടർ കണ്ടെയിൻമൻെറ് സോണുകളാക്കിയത്. ഇവിടെ ഒരുതരത്തിലുമുള്ള കൂടിച്ചേരലുകളോ ഒത്തുചേരലുകളോ അനുവദിക്കുന്നതല്ല. ഇവിടേക്കുള്ള പ്രവേശനവും നിയന്ത്രിക്കുന്നതാണ്. കഴിഞ്ഞദിവസം കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ വാർഡ് രണ്ട് പടനിലം, 11 കുരിക്കത്തൂർ, 22 വെള്ളൂർ എന്നീ സ്ഥലങ്ങളെ കണ്ടെയിൻമൻെറ് സോണിൽ പെടുത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.