വിഷുദിനം 'മണ്ണ്​ തിന്ന്'​ മെഡി​.കോളജ്​ സമരക്കാർ

കോഴിക്കോട്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ്​​ ജോലിചെയ്ത ശുചീകരണതൊഴിലാളികളെ പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ചും തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടും വിഷുദിനത്തിൽ വാഴയിലയിൽ മണ്ണ് വിളമ്പി തിന്ന്​ പ്രതീകാത്മകമായി പ്രതിഷേധ സമരം നടത്തി. ഐ.എൻ.ടി.യു.സി സമരസമിതിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന അനിശ്ചിതകാല റിലേ നിരാഹാരസമരത്തി​‍ൻെറ ഭാഗമായായിരുന്നു പ്രതിഷേധം. സർക്കാർ ചർച്ചകൾക്ക്​ തയാറാവാത്ത സാഹചര്യത്തിലായിരുന്നു മണ്ണുതിന്നൽ സമരം. സമരസമിതി ചെയർമാൻ ദിനേശ് പെരുമണ്ണ ഉദ്​ഘാടനം ചെയ്​തു. വൈസ്​ ചെയർമാൻ എം.ടി. സേതുമാധവൻ അധ്യക്ഷത വഹിച്ചു. പി.ടി. ജനാർദനൻ, അഡ്വ. സുനീഷ്​ മാമിയിൽ, ഹബീബ് ചെറൂപ്പ, കുനിയിൽ ബാബു, പി.ടി. സന്തോഷ്, കെ.വി. ഷബീർ, വി. അബ്​ദുൽ ലത്തീഫ്, കെ. വിജയ നിർമല, പി.കെ. ബിജു, വി.പി. ബാലൻ, പി. ഷാജി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.