കൊടുവള്ളിയിൽ ഗാരൻറി ആഭരണ കട കുത്തിത്തുറന്ന് മോഷണം

കൊടുവള്ളി: ടൗണിൽ സ്വർണം ഗാരൻറി ആഭരണങ്ങൾ വിൽപന നടത്തുന്ന കട കുത്തിത്തുറന്ന് മോഷണം. വടക്കം വീട്ടിൽ രാജീവ​ൻെറ ഉടമസ്ഥതയിലുള്ള ബേബി ഗോൾഡ് ആൻഡ്​ ഗാരൻറി ഗോൾഡ് ആഭരണ കടയിലാണ് മോഷണം. 60 ഗ്രാം സ്വർണവും 25,000 രൂപയും മൂന്നര ലക്ഷത്തോളം വിലവരുന്ന സ്വർണം പൂശിയ ആഭരണങ്ങളുമാണ് നഷ്​ടപ്പെട്ടത്. വ്യാഴാഴ്​ച പുലർച്ചയാണ് മോഷണമെന്നാണ്​ സംശയം. പിൻവശത്തെ രണ്ട് ചുമരുകൾ കുത്തി കല്ലുകൾ ഇളക്കിമാറ്റിയാണ് അകത്തുകടന്നത്. ഈ ഭാഗം കാടുമൂടിയ നിലയിലാണ്. ഒരു കടയുടെ മുൻവശത്ത് നിർത്തിയിട്ട ബൈക്കും നഷ്​ടപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്​ച രാവിലെ രാജീവൻ കടയുടെ ഷട്ടർ തുറന്ന് അകത്തുകടന്നപ്പോഴാണ് മോഷണം അറിയുന്നത്.കൊടുവള്ളി പൊലീസിൽ പരാതി നൽകി.സി.ഐ ചന്ദ്രമോഹ​ൻെറയും എസ്.ഐ സായുജ്​ കുമാറി​ൻെറയും നേതൃത്വത്തിൽ പൊലീസ്​ സ്ഥലത്തെത്തി. കഴിഞ്ഞ ജനുവരി ഒമ്പതിന് കൊടുവള്ളി മാർക്കറ്റ് റോഡിലെ കരുവൻ പൊയിൽ സ്വദേശി മുഹമ്മദി​ൻെറ ഉടമസ്ഥതയിലുള്ള കീർത്തി ജ്വല്ലറിയുടെ ഷട്ടറി​ൻെറ രണ്ട് പൂട്ടും തകർത്ത് മോഷണശ്രമം നടന്നിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.