കോഴിക്കോട്: കോവിഡിനുശേഷം വീണ്ടും ഉത്തരേന്ത്യൻ കരവിരുതുമായി ഗുജറാത്തി മേളയെത്തി. വസ്ത്രങ്ങളുടെയും മരത്തിലും കല്ലിലും തീർത്ത ഉൽപന്നങ്ങളുടെയും ശേഖരമാണ് താജ് ഹോട്ടലിനു സമീപത്തെ എലാൻ ഹെറിറ്റേജ് ഹാളിൽ ഒരുക്കിയ മേളയിലുള്ളത്. ഗുജറാത്തിലെ കച്ച് മേഖലയിൽനിന്നുള്ള കന്ദ വർക്ക്, ജെറി വർക്ക് ടെക്സ്െറ്റെലുകൾ, ബെഡ്ഷീറ്റുകൾ, കുഷ്യൻ കവറുകൾ, വാൾ ഹാങ്ങിങ്ങുകൾ, ബനാറസിൽനിന്നുള്ള വിവിധ തരം സിൽക്ക് സാരികൾ, കോട്ടൺ സാരികൾ, ഡ്രസ് മെറ്റീരിയലുകൾ തുടങ്ങിയവയും പുരുഷന്മാർക്കായി ജയ്പുരിലെ പരമ്പരാഗത വസ്ത്രങ്ങളായ ഖാദി, കുർത്ത, പൈജാമ, ഷർട്ടുകൾ എന്നിവയും ആളുകളെ ആകർഷിക്കുന്നതാണ്. ചുരിദാറുകൾക്ക് 600 മുതൽ 1500 വരെയും സാരികൾക്ക് 500 മുതൽ 1000 വെരയുമാണ് വില. പൂജാമുറിയിലേക്കാവശ്യമായ അലങ്കാരങ്ങൾ, മൃഗങ്ങളുടെ രൂപങ്ങൾ, ദൈവങ്ങളുടെ രൂപങ്ങൾ, വീട്ടലങ്കാരങ്ങൾ എന്നിവയും ഉണ്ട്. കൂടാെത ജയ്പുർ ലാക്ക് വളകൾ, വെള്ളി ആഭരണങ്ങൾ, സ്റ്റോൺ ജ്വല്ലറികൾ എന്നിവയും പ്രദർശനത്തിനുണ്ട്. ഹാൻറിക്രാഫ്റ്റ് ഉൽപന്നങ്ങൾക്ക് 10 ശതമാനവും ഹാൻഡ്ലൂം തുണിത്തരങ്ങൾക്ക് 20 ശതമാനവും റിബേറ്റ് ലഭ്യമാണ്. ജനുവരി 21ന് ആരംഭിച്ച മേള ഫെബ്രുവരി മൂന്നിന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.