കോഴിക്കോട്: കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പൗരസമിതി ബീച്ചിൽ കർഷക നിയമം കടലിലെറിഞ്ഞ് പ്രതിഷേധിച്ചു. എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. ബീച്ചിൽ പ്രത്യേകം തയാറാക്കിയ കാൻവാസിൽ ബഹുജന ഒപ്പുശേഖരണം കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.രേഖ ഉദ്ഘാടനം ചെയ്തു. എസ്.വി. അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കെ. മൊയ്തീൻകോയ, എസ്.കെ. അബൂബക്കർ, ഉഷാദേവി, അൽഫോൻസ മാത്യു, മുൻ ഡി.സി.സി പ്രസിഡൻറ് കെ.സി. അബു എന്നിവർ സംസാരിച്ചു. ആദം കാതിയാരകം സ്വാഗതവും പി.ടി. അബ്ദുല്ലത്തീഫ് നന്ദിയും പറഞ്ഞു. പി.എം. ഇഖ്ബാൽ, ഫൈസൽ പള്ളിക്കണ്ടി, ബി.വി. അശ്റഫ്, സി.കെ.കോയ, സി.എ. ആലിക്കോയ പി.ടി. ആസാദ് ഐ.പി. ഉസ്മാൻ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.