ചേമഞ്ചേരി: സമൂഹവിരുദ്ധർ പെട്ടിക്കട നശിപ്പിച്ചു. പാതയോരത്ത് കച്ചവടം ചെയ്യുന്ന കാപ്പാട് മാപ്പിളകത്ത് കുഞ്ഞായിൻെറ കടക്കുനേരെയാണ് കഴിഞ്ഞ ദിവസം രാത്രി അക്രമം നടന്നത്. പെട്ടിക്കട റോഡിലേക്ക് മറിച്ചിട്ടു നശിപ്പിച്ചു. ഇരുചക്രവാഹനത്തിൽ എത്തിയവരാണ് അക്രമം നടത്തിയത്. 5000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് കാപ്പാട് കടപ്പുറത്തെ കടകൾ അടച്ചിട്ടു. കടപ്പുറത്തെ പാതയോര കച്ചവടക്കാർക്കും കടകൾക്കും സംരക്ഷണം നൽകണമെന്നും ബ്ലൂ ബാഗ് ബീച്ചിൻെറ പാതയോരങ്ങളിൽ നിരീക്ഷണ കാമറ സ്ഥാപിക്കണമെന്നും കാപ്പാട് ബീച്ച് പാതയോര കച്ചവട യൂനിയനും (എസ്.ടി.യു) കാപ്പാട് തീരസംരക്ഷണ വേദിയും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.