സംഘ്പരിവാർ ആക്രമണത്തിൽ പ്രതിഷേധിക്കണം -വെൽഫെയർ പാർട്ടി

കോഴിക്കോട്: വെൽഫെയർ പാർട്ടി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വാഹന ജാഥയെ ഹാർബറിൽ ആക്രമിക്കുകയും പാർട്ടി ജില്ല സെക്രട്ടറി ചന്ദിക കൊയിലാണ്ടിക്കെതിരെ അസഭ്യവർഷം ചൊരിയുകയും ചെയ്ത സംഘ്പരിവാർ പ്രവർത്തകർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ജില്ല പ്രസിഡൻറ്​ അസ്​ലം ചെറുവാടി ആവശ്യപ്പെട്ടു. അക്രമത്തിൽ ജനാധിപത്യ കക്ഷികൾ ശാന്തമായി പ്രതിഷേധിക്കണമെന്നും കൊയിലാണ്ടിയിൽ ദലിത് നേതാവിനെതിരെ നടന്ന കൈയേറ്റം അപലപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.