പേരാമ്പ്ര: റിപബ്ലിക് ദിനത്തിൻെറ ഭാഗമായി പേരാമ്പ്ര ദാറുന്നുജും ഓർഫനേജിൽ മാനേജർ ടി. അബ്ദുല്ല പതാക ഉയർത്തി. പി.എം. യൂനസ്, കെ. മുബീർ, സിറാജ്, പി.എം. അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു. പേരാമ്പ്ര: കിഴക്കൻ പേരാമ്പ്ര വിളയാട്ടുകണ്ടിമുക്ക് മഹാത്മജി ഗ്രന്ഥാലയത്തിൽ വാർഡ് മെംബർ പൂളക്കണ്ടി കുഞ്ഞമ്മദ് പതാക ഉയർത്തി. പ്രസിഡൻറ് ഉമ്മർ തണ്ടോറ അധ്യക്ഷത വഹിച്ചു. പേരാമ്പ്ര: എരവട്ടൂർ പാറപ്പുറം പൊതുജന വായനശാലയിലേക്ക് റിപ്പബ്ലിക് ദിനത്തിൽ വായനശാല സെക്രട്ടറിയും വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുമായ കേളോത്ത് ദാമോദരൻ മൈക്ക് സെറ്റ് സംഭാവന ചെയ്തു. പേരാമ്പ്ര പഞ്ചായത്ത് പ്രസിഡൻറ് വി.കെ. പ്രമോദ് ഏറ്റുവാങ്ങി. ജനപ്രതിനിധികളായ വി.കെ. പ്രമോദ്, കെ.കെ. ലിസി, അർജുൻ കറ്റയാട്ട് എന്നിവർക്ക് സ്വീകരണവും നൽകി. കെ.കെ. രാജൻ അധ്യക്ഷത വഹിച്ചു. സി.ടി. സിറാജ് സ്വാഗതവും കെ.സി. സന്തോഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.