അറ്റകുറ്റപ്പണി നടത്തുന്നില്ല; കുറ്റ്യാടി ചെറുപുഴപാലം തകർച്ചയിൽ

കുറ്റ്യാടി: മലയോര മേഖലയെ കുറ്റ്യാടി ടൗണുമായി ബന്ധിപ്പിക്കുന്ന കുറ്റ്യാടി ചെറുപുഴപാലം തകർച്ചയിൽ. 30 കൊല്ലംമുമ്പാണ് പാലവും അപ്രോച്ച് റോഡും നിർമിച്ചത്. ഇതുവരെയും ഒരു അറ്റകുറ്റപ്പണിയും നടത്തിയിട്ടില്ല. കൈവരികളുടെ സിമൻറടർന്ന് കമ്പികൾ പുറത്താണ്. വാഹനം ഇടിച്ച്​ തകർന്ന കൈവരിയും നന്നാക്കിയിട്ടില്ല. ചെറു മഴ പെയ്യുേമ്പാേഴക്കും പാലത്തിൽ വെള്ളം കെട്ടിക്കിടക്കും. ഒഴുകിപ്പോകാനുള്ള സംവിധാനമില്ല. അപ്രോച്ച് റോഡ് പാലവുമായി ചേരുന്നിടത്ത് വിടവുള്ളതിനാൽ ഇരുചക്രവാഹനങ്ങളും ആളുകളും പുഴയിൽ വീഴാൻ ഇടയുണ്ട്. മുമ്പ് ഒരു കാൽനടക്കാരൻ പുഴയിൽ വീണിരുന്നു. ഭാഗ്യത്തിനാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. നീന്തലറിയാവുന്നതിനാൽ കരക്കുകയറാനായി. കുറ്റ്യാടി ടൗൺമുതൽ പശുക്കടവ് വ​െര 16.70 കോടി രൂപ ചെലവിൽ റോഡ് പരിഷ്കരിക്കുന്നുണ്ടെങ്കിലും പാലം നന്നാക്കാൻ തുകയൊന്നും വകയിരുത്തിയിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.