കുറ്റ്യാടി: മഞ്ഞു പൊഴിയേണ്ട ധനുമാസത്തിൽ മഴ തിമർത്തു െപയ്യുന്നതിനാൽ കൊയ്യാറായ ഏക്കർകണക്കിൽ നെൽകൃഷി വെള്ളത്തിലായി. ശാന്തിനഗർ പാടശേഖരത്തിൽപെട്ട തിരിക്കോത്ത്താഴ മുതൽ കളരിക്കണ്ടിതാഴെ വരെയുള്ള വയലിൽ വിവിധ ആളുകളുെട മുണ്ടകൻ കൃഷി വെള്ളത്തിലായി. പത്തു ദിവസം കൊണ്ട് കൊയ്യാറായ നെല്ലാണ് വെള്ളത്തിൽ മുങ്ങിയത്. ഒരു വർഷംകൊണ്ട് മൂപ്പെത്തുന്ന ഇനമാണിത്. കുനിയേൽതാഴ പാടേശഖരം മുഴുവനായും വെള്ളത്തിലാണ്. അത്യുൽപാദന ശേഷിയുള്ള നെല്ലാണ് ഇവിടെ കൃഷി ചെയ്തത്. കൊയ്യാറായിട്ടില്ലെങ്കിലും വെള്ളം കെട്ടിനിന്നാൽ ഇവയും നശിച്ചുപോകും. തോടുകൾ അടഞ്ഞു കിടക്കുന്നതിനാൽ ഒഴുക്ക് തടസ്സപ്പെട്ടതാണ് രണ്ടിടത്തും വെള്ളം കെട്ടിക്കിടക്കാൻ കാരണം. തോടുകളിൽ മാലിന്യവും മറ്റും കെട്ടിക്കിടക്കുന്നതാണ് അടയാൻ കാരണം. മാലിന്യം നീക്കാൻ നടപടിയെടുക്കണമെന്ന് പാടശേഖര സമിതി ആവശ്യപ്പെട്ടു. രയരോത്ത് പറമ്പത്ത്താഴ വയലിൽ വെള്ളം ഒഴുകിപ്പോകാൻ സൗകര്യമുള്ളതിനാൽ കെട്ടിക്കിടക്കുന്നില്ലെന്ന് ഉടമകൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.