ചേളന്നൂരിൽ വ്യാപകമായി നെൽകൃഷി നശിച്ചു

ചേളന്നൂർ: ശക്തമായ മഴയിൽ കൊയ്യാൻ പാകമായ ഏക്കർകണക്കിന് നെല്ല് നശിച്ചു. രണ്ടു ദിവസങ്ങളിലായുണ്ടായ ശക്തമായ മഴ കാരണമാണ് വിളഞ്ഞ നെല്ലുകൾ വെള്ളത്തിലായത്. കോഴിക്കുണ്ട്, ഇച്ചന്നൂർ, മുതുവാട്ടുതാഴം, ഇരുവെള്ളൂർ, അമ്പലത്തുകുളങ്ങര പാടശേഖരങ്ങളിലെ നെൽകൃഷിയാണ് നശിച്ചത്. കർഷകരായ കുന്നോത്ത് രാഘവൻ നായർ, പൊക്കാളി സ്വാമിനാഥൻ, ഉരുളാട്ട് മനോജ്, കോഴിപ്പറമ്പത്ത് രത്​നാകരൻ എന്നിവരുടെയടക്കം നിരവധി പേരുടെ കൃഷിയാണ് നശിച്ചത്. കൃഷി ഓഫിസർ ദിലീപ് സ്ഥലങ്ങൾ സന്ദർശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.