കൊടുവള്ളി ഐ.ടി.ഐ സ്ഥലം രജിസ്ട്രേഷൻ പൂർത്തിയാക്കണം -വെൽ​െഫയർ പാർട്ടി

കൊടുവള്ളി: റസിഡൻഷ്യൽ ഐ.ടി.ഐക്ക് വേണ്ടി സ്ഥലം ഏറ്റെടുക്കുകയും ബന്ധപ്പെട്ട വകുപ്പുകൾ വെള്ളവും റോഡും ലഭ്യമാണെന്ന് ഉറപ്പ് വരുത്തുകയും ചെയ്ത് മാസങ്ങളായിട്ടും സ്ഥലം രജിസ്ട്രേഷൻ നടപടികൾ ഇനിയുംപൂർത്തിയായിട്ടില്ല. മുനിസിപ്പാലിറ്റിയിൽനിന്ന് റവന്യൂ വകുപ്പിലേക്ക് ആവശ്യമായ പേപ്പറുകൾ എത്രയും പെട്ടെന്ന് അയച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കണം. പ്രസ്തുത സ്ഥലത്ത് കെട്ടിടം നിർമിക്കാനാവശ്യമായ ഫണ്ട് അനുവദിക്കാൻ ബന്ധപ്പെട്ടവർ തയാറാകണമെന്നും വെൽ​െഫയർ പാർട്ടി മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ് കെ. അബ്​ദുറഹ്​മാൻ അധ്യക്ഷത വഹിച്ചു. എൻ‌.പി. ഇഖ്ബാൽ, പി.പി. സൈനുൽ ആബിദ്, യു.കെ. അബ്​ദുൽ ഖാദർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.