അരയങ്കോട്- സൗത്ത് അരയങ്കോട് റോഡ് ഉദ്ഘാടനം

കൂളിമാട്: നൂറ് ദിനം നൂറ് പദ്ധതിയുടെ ഭാഗമായി ചാത്തമംഗലം ഗ്രാമപഞ്ചായത്തില്‍ പൂര്‍ത്തീകരിച്ച അരയങ്കോട്- സൗത്ത് അരയങ്കോട് റോഡ് പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 10 ലക്ഷം രൂപ ചെലവിലാണ് പ്രവൃത്തി നടത്തിയത്. കുന്ദമംഗലം നിയോജകമണ്ഡലത്തില്‍ നൂറു ദിനം നൂറു പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച ഒമ്പതാമത്തെ പ്രവൃത്തിയാണിത്. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ഓളിക്കല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. പി.ടി. കുഞ്ഞിരായന്‍, കെ. മനീഷ്, പി.പി. ശാഹുല്‍ ഹമീദ്, എൻ.കെ. വേണുഗോപാലന്‍ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.