മാത്തോട്ടം മേൽപാലത്തിന് ഭീഷണിയായി ആൽമരം

ബേപ്പൂർ: മാത്തോട്ടം റെയിൽവേ മേൽപാലത്തിന് മുകളിൽ ആൽമരം വളരുന്നത് പാലത്തി​‍ൻെറ സുരക്ഷിതത്വത്തിന് ഭീഷണിയാകുന്നു. വട്ടക്കിണറിൽനിന്ന് മാത്തോട്ടത്തേക്ക് വരുമ്പോൾ മേൽപാലത്തിലെ ഇടതുഭാഗത്തെ ആയുർവേദ കോഓപറേറ്റിവ് സൊസൈറ്റിക്ക് മുന്നിലായി ഫുട്പാത്തിനോട് ചേർന്നുള്ള കൈവരിക്ക് പുറത്തായാണ് ആൽമരം വളരുന്നത്. നാലുവർഷത്തോളമായ ആൽമരത്തി​‍ൻെറ വേരുകൾ പാലത്തി​‍ൻെറ മറ്റു ഭാഗങ്ങളിലേക്ക് ആഴ്ന്നിറങ്ങിയിട്ടുമുണ്ട്. മേൽപാലത്തി​‍ൻെറ സുരക്ഷിതത്വത്തിനു ഭീഷണിയാകുന്ന ആൽമരം വേരോടെ പിഴുതുമാറ്റണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.