ഭിന്നശേഷിക്കാരെ മുഖ്യധാരയിലേക്ക് ഉയർത്തേണ്ടത് സമൂഹത്തി​‍െൻറ ബാധ്യത -കെ. മുരളീധരൻ എം.പി

ഭിന്നശേഷിക്കാരെ മുഖ്യധാരയിലേക്ക് ഉയർത്തേണ്ടത് സമൂഹത്തി​‍ൻെറ ബാധ്യത -കെ. മുരളീധരൻ എം.പി പയ്യോളി: ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് വിദ്യാഭ്യാസം നൽകുന്നതോ​ടൊപ്പം, അവരെ മുഖ്യധാരയിലേക്ക് ഉയർത്തേണ്ടതുകൂടി സർക്കാറുകളുടെയും പൊതുസമൂഹത്തി​​ൻെറയും ബാധ്യതയാണെന്ന് കെ. മുരളീധരൻ എം.പി അഭിപ്രായപ്പെട്ടു. പുറക്കാട് തണൽ-ശാന്തിസദനം ട്രെയിനിങ് ആൻഡ്​​ റിഹാബിലേറ്റഷൻ സൻെറർ കെട്ടിടത്തി​‍ൻെറ ഉദ്ഘാടനം നിർഹിക്കുകയായിരുന്നു അദ്ദേഹം. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ജമീല സമദ് അധ്യക്ഷത വഹിച്ചു. ശാന്തിസദനം സ്കൂൾ ഫോർ ഡിഫറൻറ്​ലി ഏബിൾഡ് പ്രിൻസിപ്പൽ എസ്. മായ റിപ്പോർട്ട്​ അവതരിപ്പിച്ചു. തണൽ ചെയർമാൻ ഡോ. വി. ഇദ്​രീസ് മുഖ്യപ്രഭാഷണം നിർവഹിച്ചു. ജില്ല പഞ്ചായത്തംഗം വി.പി. ദുൽഖിഫിൽ, തിക്കോടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്​ രാമചന്ദ്രൻ കുയ്യണ്ടി, ബ്ലോക്ക് പഞ്ചായത്തംഗം രാജീവൻ കൊടലൂർ, പി.എം. സലാം ഹാജി, സത്യൻ വരൂണ്ട, സി. ഹനീഫ മാസ്​റ്റർ, പി.കെ. ജമാൽ, ബാലൻ അമ്പാടി, എ.കെ അബ്​ദുറഹ്​മാൻ തുടങ്ങിയവർ സംസാരിച്ചു. സി. ഹബീബ് മസ്ഊദ് സ്വാഗതവും കെ.കെ. നാസർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.