കിണർ ഇടിഞ്ഞു

അത്തോളി: അത്തോളിക്കാവ് കൈതങ്ങോട്ടുകണ്ടി ലീലയുടെ വീടിനു സമീപത്തെ കിണർ മഴയിൽ ഇടിഞ്ഞു. കഴിഞ്ഞ രാത്രി പത്തുമണിയോടെയാണ് സംഭവം. ശബ്​ദം കേട്ട് വീട്ടുകാർ നോക്കിയപ്പോഴാണ് കിണർ ഇടിയുന്നത് കണ്ടത്. ഏഴുകോൽ താഴ്ചയിൽ ചെങ്കല്ലിൽ പടുത്ത കിണറിന് ഇരുപത്തഞ്ചോളം വർഷത്തെ പഴക്കമുണ്ട്. ലീലയും രണ്ടു പെൺകുട്ടികളുമടങ്ങുന്ന കുടുംബം ഷെഡിലാണ് താമസം. കിണർകൂടി തകർന്നതോടെ കുടുംബത്തി​‍ൻെറ ദുരിതം ഇരട്ടിയായി. പഞ്ചായത്ത് പ്രസിഡൻറ് ഷീബ രാമചന്ദ്രൻ, വാർഡ് മെമ്പർ ശാന്തി മാവീട്ടിൽ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.