കുന്നുമ്മൽ ബ്ലാക്ക് പഞ്ചായത്തിൽ സ്​റ്റാൻഡിങ് കമ്മിറ്റി മെംബർമാരായി

കുറ്റ്യാടി: കുന്നുമ്മൽ േബ്ലാക്ക് പഞ്ചായത്തിൽ സ​്​റ്റാൻറിങ് കമ്മിറ്റി മെംബർമാരായി. ധനകാര്യം കമ്മിറ്റിയിൽ ൈവസ് പ്രസിഡൻറ് മുഹമ്മദ് കക്കട്ടിൽ(സി.പി.എം), ടി.വി. കുഞ്ഞിക്കണ്ണൻ (കോൺഗ്രസ്), വഹീദ (മുസ്​ലിം ലീഗ്) എന്നിവരെയാണ് തെരഞ്ഞെടുത്തത്. വൈസ് പ്രസിഡൻറായതിനാൽ ഇതിൻെറ ചെയർപേഴ്സൺ മുഹമ്മദ്​ കക്കട്ടിലായിരിക്കും. വികസനകാര്യ കമ്മിറ്റിയിൽ എൻ.കെ. ലീല (സി.പി.എം), കെ.ഒ. ദിനേശൻ (സി.പി.എം) കെ.സി. മുജീബ്റഹ്​മാൻ (മുസ്​ലിംലീഗ്) എന്നിവരാണുള്ളത്. ക്ഷേമകാര്യത്തിൽ എം.പി. കുഞ്ഞിരാമൻ (സി.പി.െഎ), ടി.പി. വിശ്വനാഥൻ (കോൺഗ്രസ്), കൈരളി (സി.പി.എം) എന്നിവരാണുള്ളത്. ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റിയിൽ കോൺഗ്രസിനാണ് മൂൻതൂക്കം. ഷമീന (കോൺഗ്രസ്), ലീബ സുനിൽ (കോൺഗ്രസ്), ഗീത രാജൻ(സി.പി.എം) എന്നിവരാണുള്ളത്. ഭൂരിപക്ഷമുള്ളതിനാൽ ചെയർമാൻ സ്ഥാനം കോൺഗ്രസിനാണ് ലഭിക്കുക. ഇത്​ വനിതയായിരിക്കും. എന്നാൽ, വ്യത്യസ്ത ഗ്രൂപ്പുകാരായ ഷമീനയും ലീബ സുനിലും പ്രസിഡൻറ് സ്ഥാനത്തിനുവേണ്ടി അവകാശമുന്നയിച്ചതായാണ് പറയപ്പെടുന്നത്. ഇൗമാസം പതിെനാന്നിനാണ് ചെയർപേഴ്സൺ തെരഞ്ഞെുപ്പ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.