കോഴിക്കോട്: വാഹന പരിശോധന ശക്തമാക്കുന്നതിൻെറ ഭാഗമായി മോട്ടോർ വാഹന വകുപ്പ് നാലു കാറുകൾ നിരത്തിലിറക്കി. കോഴിക്കോട് റീജനൽ ട്രാൻസ്പോർട്ട് എൻഫോഴ്സ്മൻെറ് ഓഫിസിനാണ് നാല് ടാറ്റ നെക്സോൺ ഇലക്ട്രിക് കാറുകൾ ലഭിച്ചത്. വ്യാഴാഴ്ച രാവിലെ റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ(എൻഫോഴ്സ്മൻെറ്) സി.വി.എം. ഷെരീഫ് കാറുകളുടെ ഫ്ലാഗ് ഓഫ്നിർവഹിച്ചു. മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരായ സബീർ മുഹമ്മദ്, സനൽ വി. മണപ്പള്ളി, സുനിൽ എം.കെ എന്നിവരും അസി. മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരും പങ്കെടുത്തു. ജില്ലയിൽ എൻഫോഴ്സ്മൻെറ് വിഭാഗത്തിന് മാത്രമായി കൂടുതൽ വാഹനങ്ങൾ എത്തിയതോടെ വാഹന പരിശോധന കർശനമാക്കുമെന്ന് റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.