കോഴിേക്കാട്: ഹരിത ഓഡിറ്റ് നടത്തുന്ന തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങൾക്കുള്ള പരിശീലന പരിപാടി ജില്ല പഞ്ചായത്ത് പ്രസിഡൻറ് കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. സർക്കാർ ഓഫിസുകളുടെ ഗ്രീൻ പ്രോട്ടോകോൾ പ്രവർത്തനങ്ങൾ വിലയിരുത്തി ഗ്രീൻ ഓഫിസ് സർട്ടിഫിക്കേഷൻ ഗ്രേഡും നൽകുന്നതിൻെറ ഭാഗമായാണ് പരിശീലനം സംഘടിപ്പിച്ചത്. എല്ലാ ഓഫിസുകളും പരിസരവും വൃത്തിയും വെടിപ്പുമുള്ളതായി സൂക്ഷിക്കുന്നതിനും മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നതിനും ശ്രദ്ധ നൽകേണ്ടതുണ്ടെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു. കലക്ടർ സാംബശിവറാവു മുഖ്യാതിഥിയായിരുന്നു. ജില്ലയിലെ 12 ബ്ലോക്കുകളിലും ബ്ലോക്കിൽ ഉൾപ്പെട്ട ഗ്രാമപഞ്ചായത്തുകളിലെ ഓഫിസുകൾ പരിശോധന നടത്തുന്ന ടീമുകൾക്കാണ് പരിശീലനം നൽകിയത്. ആരോഗ്യ വകുപ്പ്, പഞ്ചായത്ത്, നഗരകാര്യ വകുപ്പ്, ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ, കുടുംബശ്രീ, ക്ലീൻ കേരള കമ്പനി ഉദ്യോഗസ്ഥരും, ജനപ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ, ഹരിത സഹായം സ്ഥാപനങ്ങളുടെ പ്രതിനിധികൾ ഈ ടീമുകളിൽ അംഗമാകും. ജനുവരി 26നു മുമ്പായി പരിശോധന പൂർത്തീകരിച്ച് ഹരിത ഓഫിസ് സാക്ഷ്യപത്രം നൽകുന്നതിനാണ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.