കുറ്റ്യാടി: കമ്മനത്താഴ വാർഡിൽ ഉൗരത്ത് നേമ്പ്യലത്ത് സ്രാമ്പിക്കടുത്ത് പ്ലാസ്റ്റിക് ശേഖരിക്കാനായി ഗ്രാമപഞ്ചായത്ത് സ്ഥാപിച്ച ഇരുമ്പ് കൂടിന് (എം.സി.എഫ്) സമീപം വിലക്ക് ലംഘിച്ചും മാലിന്യനിക്ഷേപം തകൃതി. ലോഡ് കണക്കിന് മാലിന്യങ്ങൾ ഇവിടെ കുന്നുകൂടി കിടക്കുകയാണ്. പഞ്ചായത്തിൻെറ ആഭിമുഖ്യത്തിൽ സംസ്കരണ കേന്ദ്രങ്ങളിക്കേ് കൊണ്ടുപോകും എന്ന ധാരണയിലാണ് മാസങ്ങളായി ഇവിടെ മാലിന്യങ്ങൾ തള്ളുന്നത്. എന്നാൽ, പഞ്ചായത്തിലെ ഹരിതസേനക്ക് പ്ലാസ്റ്റിക് ശേഖരിക്കാനായി നിർമിച്ച എം.സി.എഫിന് ചുറ്റും മാലിന്യ ചാക്കുകൾ കുന്നുകൂടിക്കിടക്കുകയാണ്. എം.സി.എഫിനുള്ളിലോ പുറത്തോ മാലിന്യം തള്ളുന്നത് കർശനമായി നിരോധിച്ചതായും ഇതിലോ പുറത്തോ മാലിന്യം നിക്ഷേപിച്ചാൽ അഞ്ചു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ഇൗടാക്കുമെന്ന് പഞ്ചായത്ത് മുന്നറിയിപ്പ് ബോർഡ് സഥാപിച്ചിട്ടും വൻേതാതിൽ ഇവിടെ മാലിന്യം തള്ളുകയാണ്. മുമ്പ് തള്ളിയ മാലിന്യം പഞ്ചായത്ത് ഇതുവരെ നീക്കിയിട്ടുമില്ല. എം.സി.എഫിലും മാലിന്യം നിറഞ്ഞ് കിടക്കുന്നു. ഇവയിൽ െവള്ളം കെട്ടിക്കിടന്ന് പ്രദേശം കൊതുകുവളർത്തു കേന്ദ്രമായതായി പരിസരവാസികൾ പറയുന്നു. എങ്ങനെയെങ്കിലും ഇവ നീക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.