വടകര: ലോകനാര്‍കാവില്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ സൈപ്ലസ് ഗോഡൗണില്‍ തീപിടിത്തം നടന്ന സാഹചര്യത്തില്‍, അവശേഷിക്കുന്ന ഭക്ഷ്യോല്‍പന്നങ്ങളുള്‍പ്പെടെയുള്ളവയുടെ ഗുണനിലവാര പരിശോധന തുടങ്ങി. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു തീപിടിത്തം. 85 ശതമാനം ഉല്‍പന്നങ്ങളും ഉപയോഗശൂന്യമായി. ലോകനാര്‍കാവില്‍ രണ്ടു ഗോഡൗണുകളാണ് സൈപ്ലകോക്കുള്ളത്. ഒന്ന്, സബ്സിഡിയുള്ള സാധനങ്ങള്‍ സൂക്ഷിക്കുന്ന കേന്ദ്രവും മറ്റൊന്ന് സബ്സിഡിയില്ലാത്ത സാധനങ്ങള്‍ സൂക്ഷിക്കുന്നവയും. വ്യാഴാഴ്ച ഗോഡൗണിലെത്തിയ ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം ജീവനക്കാരാണ് ഗുണനിലവാര പരിശോധന നടത്തുന്നത്. ബുധനാഴ്ച വൈകീട്ടുണ്ടായ കനത്ത മഴയും അവശേഷിക്കുന്നവ സംരക്ഷിക്കുന്നതിന് ചെറിയതോതില്‍ തിരിച്ചടിയായിരിക്കുകയാണ്. ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ വടകര താലൂക്കിലെ റേഷന്‍ വിതരണത്തെ ബാധിച്ചേക്കുമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. നശിച്ച ഉല്‍പന്നങ്ങള്‍ ജനുവരി മാസത്തെ കിറ്റ് കൂടി കണക്കിലെടുത്തുള്ളവയാണ്. നിലവില്‍ ഡിസംബര്‍ മാസത്തെ കിറ്റ് വിതരണം തന്നെ, പൂര്‍ണമായി നടന്നിട്ടില്ല. ഈ സാഹചര്യത്തില്‍ ജനുവരി മാസത്തെ റേഷന്‍ കിറ്റ് വിതരണവും അവതാളത്തിലാകുമെന്നാണ് സൂചന. ഇതിനുപുറമെ, സിവില്‍ സൈപ്ലസിനു കീഴിലുള്ള മാവേലി, ലാഭം മാര്‍ക്കറ്റുകളിലേക്ക് ഉല്‍പന്നങ്ങളും ഈ ഗോഡൗണില്‍നിന്നാണ് വിതരണം ചെയ്യാറുള്ളത്. കോവിഡ് സാഹചര്യത്തില്‍ ബി.പി.എല്‍, എ.പി.എല്‍ വ്യത്യാസമില്ലാതെ കിറ്റിനെ ആശ്രയിക്കുന്നവര്‍ ഏറെയാണ്. നിലവിലുള്ള വിലയിരുത്തല്‍ പ്രകാരം ഒരു കോടി രൂപയുടെ ഉല്‍പന്നങ്ങള്‍ നശിച്ചതായാണ് വിലയിരുത്തല്‍. കണക്കുകള്‍ എടുത്തുവരുന്നേയുള്ളൂവെന്നും സമയമെടുക്കുമെന്നും സിവില്‍ സൈപ്ലസ് അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.