എകരൂല്‍: ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് കോഴിക്കോട് ജില്ലയിൽ നടപ്പാക്കുന്ന സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി ഉണ്ണികുളം പഞ്ചായത്തിലെ എകരൂലില്‍ പുരുഷന്‍ കടലുണ്ടി എം.എല്‍.എ നിര്‍വഹിച്ചു. കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാതക്കരികില്‍ എകരൂല്‍ കെട്ടിൻെറവളപ്പില് പറമ്പില്‍ സ്ഥാപിക്കുന്ന സിറ്റി ഗേറ്റ് സ്റ്റേഷനില്‍നിന്ന് ഗാർഹിക ആവശ്യങ്ങൾക്കുള്ള പ്രകൃതി വാതക വിതരണത്തിന് എം.ഡി.പി.ഇ (മീഡിയം ഡെൻസിറ്റി പോളി എതിലീൻ) പൈപ്പ്‌ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തിയാണിത്. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര ഏറാടിയില്‍ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് നിജിൽ രാജ്, വാർഡ് അംഗങ്ങളായ കാഞ്ചന രാജൻ, എം.കെ. വിപിൻ കരുമല, ഉണ്ണികുളം സഹകരണ ബാങ്ക് പ്രസിഡൻറ് എം. ബഷീർ മാസ്റ്റർ എന്നിവർ സംസാരിച്ചു. ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രോജക്ട്- ഇൻ ചാർജ് കെ.എം. ദിനൂജ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.