എൻ.സി. ഖദീജ റോഡ് ഉദ്​ഘാടനം

നരിക്കുനി: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം പൂർത്തിയാക്കിയ ചെങ്ങോട്ടുപൊയിലിനെയും കാരക്കുന്നുമ്മലിനെയും ബന്ധിപ്പിക്കുന്ന എൻ.സി. ഖദീജ റോഡ് കാരാട്ട് റസാഖ് എം.എൽ.എ ഉദ്​ഘാടനം ചെയ്തു. നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ സി.കെ. സലീം അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് മെംബർ ഐ.പി. രാജേഷ് മുഖ്യാതിഥിയായി. വാർഡ്‌ മെംബർ ടി.കെ. സുനിൽ കുമാർ, മുൻ വാർഡ് മെംബർ ഐ. ആമിന ടീച്ചർ, കെ. ബാലഗോപാലൻ, എം. ഹുസൈൻ, ഷാഹുൽ ഹമീദ്, കെ. ശങ്കരൻ, എൻ.സി. അബ്​ദുൽ ജബ്ബാർ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.