വില നൽകാതെയുള്ള കമീഷനിങ്​ ഇരകളോടുള്ള വഞ്ചന -സി.പി. ചെറിയ മുഹമ്മദ്

കൊടിയത്തൂർ: ഗെയിൽ വാതക പൈപ്പ്​ലൈനിനുവേണ്ടി ഭൂമി ഏറ്റെടുത്ത വകയിൽ മൂന്നു വർഷമായിട്ടും നഷ്​ടപരിഹാരം നൽകാതെയുള്ള പദ്ധതി കമീഷനിങ്​ ഇരകളോടുള്ള വഞ്ചനയാണെന്ന് ഗെയിൽ സമരസമിതി സംസ്​ഥാന കൺവീനർ സി.പി. ചെറിയ മുഹമ്മദ് പറഞ്ഞു. ആയിരക്കണക്കിന്​ പേർക്കാണ് നഷ്​ടപരിഹാരം ലഭിക്കാനുള്ളത്. ഭൂമിക്ക്​ മാർക്കറ്റ് വില നൽകാൻ സർക്കാർ തയാറാവണം. 10 സൻെറിനു താഴെയുള്ളവർക്ക് പ്രഖ്യാപിച്ച അഞ്ചു ലക്ഷത്തി​‍ൻെറ ധനസഹായവും ഇതുവരെ നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.