എം.കെ. രാഘവൻ എം.പി സന്ദർശിച്ചു

പേരാമ്പ്ര: കായണ്ണ ഗ്രാമപഞ്ചായത്തിലെ ചെറുക്കാട് എട്ടാം വാർഡിൽ ബോംബാക്രമണത്തിൽ കേടുപാട് സംഭവിച്ച വീടുകൾ എം.കെ. രാഘവൻ എം.പി സന്ദർശിച്ചു. യു.ഡി.എഫ് പ്രവർത്തകരായ എള്ളുക്കണ്ടി മീത്തൽ സുമേഷിനെ കൈയേറ്റം ചെയ്യുകയും വീടിനുനേരെ ബോംബെറിയുകയും കറുത്തമ്പത്ത് അച്യുത​‍ൻെറ വീട്ടിൽ കയറി ആക്രമണം നടത്തുകയും ചെയ്ത പ്രതികളെ അറസ്​റ്റ്​ ചെയ്യണമെന്ന് എം.പി ആവശ്യപ്പെട്ടു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്​ എം. ഋഷികേശൻ, സി.പി. ബാലകൃഷ്ണൻ, പി.സി. മുഹമ്മദ്, പി.കെ. ദാസൻ എന്നിവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. നില്‍പ് സമരം ഇന്ന് പേരാമ്പ്ര: യു.ഡി.എഫ്- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നീതി നിഷേധിക്കുന്ന പൊലീസ് നടപടിക്കെതിരെ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന നില്‍പ് സമരം ബുധനാഴ്ച നടക്കും. പേരാമ്പ്ര പൊലീസ് സ്​റ്റേഷന് മുന്നില്‍ രാവിലെ 10.30നാണ് സമരം. ഡി.സി.സി പ്രസിഡൻറ്​ യു. രാജീവന്‍, കെ.പി.സി.സി ജന. സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.