മലർവാടി ടീൻ ഇന്ത്യ രജിസ്ട്രേഷൻ

പാലേരി: മലർവാടി ടീൻ ഇന്ത്യ ഓൺലൈൻ ഗ്ലോബൽ ലിറ്റിൽ സ്കോളർ വിജ്​ഞാനോത്സവം-21 പാറക്കടവ് യൂനിറ്റ് തല രജിസ്ട്രേഷൻ ഉദ്ഘാടനം ഗായകൻ നവാസ് പാലേരിയുടെ മക്കളായ നാഫിഹ് നവാസ്, നബ ഫാത്വിമ എന്നിവരെ രജിസ്​റ്റർ ചെയ്തുകൊണ്ട് തുടങ്ങി. ചാലിൽ പ്രാദേശിക ജമാഅത്ത് അമീർ സുൽത്താൻ എൻ. പാറക്കടവ്, പ്രാദേശിക ജമാഅത്ത് സെക്രട്ടറി വി.പി. അസ്സയിനാർ, മലർവാടി കോഡിനേറ്റർ ഷമീർ പാലേരി, ടീൻ ഇന്ത്യ വനിത വിഭാഗം കോഡിനേറ്റർ വി.പി. സജ്ന, മലർവാടി വനിതാ വിഭാഗം കോഡിനേറ്റർ പി.സി. സുലൈഖ എന്നിവർ പങ്കെടുത്തു. പാലേരി ഏരിയതല രജിസ്ട്രേഷൻ ഉദ്ഘാടനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗം വഹീദ പാറേമ്മലി​‍ൻെറ മക്കളായ ദർവിഷ് റാഷിദ്, ദരീക്ഷ ഫാത്വിമ, ദർഷൽ എന്നിവരെ രജിസ്​റ്റർ ചെയ്തു കൊണ്ട് നിർവഹിച്ചു. അബ്​ദുല്ല പാറേമ്മൽ, ജമാഅത്തെ ഇസ്​ലാമി പാലേരി ഏരിയ പ്രസിഡൻറ്​ സമദ്, സെക്രട്ടറി ഫാറൂഖ്, ടീൻ ഇന്ത്യ ഏരിയ കോഡിനേറ്റർ വി.എം. നൗഫൽ, ഷമീർ പാലേരി, സി.സി. അബ്​ദുൽ ഹമീദ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.